പത്തനംതിട്ട: അയ്യപ്പസ്വാമിക്ക് ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും കാണിക്ക സമര്‍പ്പിക്കാം.ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.www.sabarimalaonline.orgഎന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസിന്‍റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്നും കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍,ജി.സുന്ദരേശന്‍.ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ദേവസ്വം ചീഫ് എഞ്ചിനീയര്‍ ആര്‍.അജിത്ത് കുമാര്‍,അക്കൗണ്ട്സ് ഓഫീസര്‍ സുനില,വെര്‍ച്വല്‍ ക്യൂ സെപ്ഷ്യല്‍ ഓഫീസര്‍ ഒ.ജി.ബിജു,അസിസ്റ്റന്‍റ് സെക്രട്ടറി രശ്മി,ഐ.ടി.പ്രോജക്ട് എഞ്ചീനിയര്‍ ശരണ്‍.ജിഎന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.വെർച്ചൽ ക്യൂ വെബ് സൈറ്റിൽ അയ്യപ്പഭക്തൻമാർക്കായി ശബരിമലയിലെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്
ടി സിഎസ് അധികൃതരുമായി ചർച്ച നടത്തി
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…