India

ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍!ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് മുപ്പത് ലക്ഷം രൂപ ചുമത്തി ഡിജിസിഎ

ദില്ലി : ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് മുപ്പത് ലക്ഷം രൂപ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) പിഴ ചുമത്തി. കമ്പനിയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന പിഴവുകളും ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് സര്‍വീസുകള്‍ക്കിടെ കമ്പനിയുടെ A321വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞതും നടപടിക്ക് കാരണമായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പിഴ ചുമത്തുന്നതിനുമുമ്പ് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും കമ്പനി നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല.

കഴിഞ്ഞ മാസം 15 ന് അഹമ്മദാബാദില്‍ ഇന്‍ഡിഗോയുടെ A321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞ സംഭവത്തില്‍ രണ്ട് പൈലറ്റുമാരുടെ ലൈസൻസ് ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തിരുന്നു.മുഖ്യ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും സഹപൈലറ്റിന്റേത് ഒരുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തതിട്ടുള്ളത്. നിര്‍ദിഷ്ട നടപടിക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് വിമാനത്തിന്റെ ലാന്‍ഡിങ് നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു.

Anandhu Ajitha

Recent Posts

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

6 mins ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

55 mins ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

1 hour ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

2 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

2 hours ago