India

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം അടിസ്ഥാന രഹിതം !21 ദിവസത്തിനിടെ 17 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും തെളിവുകൾ കണ്ടെത്താനാകാതെ എസ്‌ഐടി ; അന്വേഷണം ആരോപണം ഉന്നയിച്ച ശുചീകരണ തൊഴിലാളിയിലേക്ക്

ബെംഗളൂരു : കർണാടകയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ധർമ്മസ്ഥലയിൽ കൂട്ടക്കൊലകൾ നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രത്യേക അന്വേഷണ സംഘം. 21 ദിവസം നീണ്ട കഠിനമായ അന്വേഷണത്തിനൊടുവിൽ, 17 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും മൃതദേഹങ്ങളുടെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് എസ്ഐടി. അറിയിച്ചു. ഇതോടെ, ധർമ്മസ്ഥലയുടെ പ്രതിച്ഛായ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നോ എന്ന ചോദ്യം ശക്തമായിരിക്കുകയാണ്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ നദീതീരത്ത് കുഴിച്ചിടാൻ നിർബന്ധിതനായി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറുകളും മറ്റ് നൂതന ഫോറൻസിക് സാങ്കേതികവിദ്യകളും ഉപയോഗിച്ച് എസ്.ഐ.ടി. ആരോപണം ഉന്നയിച്ച എല്ലാ സ്ഥലങ്ങളും വിശദമായി പരിശോധിച്ചു. 60 മുതൽ 100 വരെ മൃതദേഹങ്ങൾ ഉണ്ടെന്ന് ഇയാൾ അവകാശപ്പെട്ട സൈറ്റ് നമ്പർ 13-ൽ നടത്തിയ പരിശോധനയിലും തെളിവുകളൊന്നും കണ്ടെത്താനായില്ല.

അതേസമയം, സൈറ്റ് നമ്പർ 6-ൽ നിന്ന് ഭാഗികമായ അസ്ഥികൂടങ്ങൾ കണ്ടെത്തിയെങ്കിലും, ഇത് ഒരു പുരുഷന്റേതാണെന്നും കൂട്ടക്കുഴിമാടമല്ലെന്നും ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി. മറ്റൊരു സ്ഥലത്ത് നിന്നും ചില അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ആത്മഹത്യ ചെയ്ത ഒരാളുടേതാകാമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ മൃതദേഹങ്ങൾ 2014-ന് മുൻപ് കുഴിച്ചിട്ടതാണെന്നാണ് പരാതിക്കാരൻ്റെ പ്രധാന വാദം. ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കുന്നതുവരെ ധർമ്മസ്ഥലയിലെ ഖനനവും പരിശോധനകളും നിർത്തിവയ്ക്കാൻ എസ്.ഐ.ടി. തീരുമാനിച്ചു. പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം പുതിയ വഴിക്ക് നീങ്ങുമെന്ന് കർണാടക ആഭ്യന്തര മന്ത്രി നിയമസഭയെ അറിയിച്ചു.

തെളിവുകൾ കണ്ടെത്താനാവാത്തതോടെ ഈ വിഷയം രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ധർമ്മസ്ഥലയ്‌ക്കെതിരെ അപകീർത്തി പ്രചാരണമാണ് നടന്നതെന്ന നിലപാടിലാണ് ബിജെപി. ഇടതുപക്ഷ ലോബിയുടെയും ഹൈന്ദവ വിരുദ്ധ ശക്തികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് ബിജെപി എം.എൽ.എ. ഭരത് ഷെട്ടി ആരോപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും സർക്കാറിനെതിരെ രംഗത്തെത്തി. വ്യാജപ്രചരണങ്ങൾ നടന്നപ്പോൾ സർക്കാർ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, ധർമ്മസ്ഥലയുടെ സൽപ്പേര് നശിപ്പിക്കാൻ ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സമ്മതിച്ചു. “ഇതിന് പിന്നിൽ ആരാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. നൂറുകണക്കിന് വർഷത്തെ പാരമ്പര്യത്തെയും വിശ്വാസത്തെയും തകർക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്,” -ശിവകുമാർ പറഞ്ഞു. ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇതുവരെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ, അന്വേഷണത്തിന്റെ ശ്രദ്ധ ഇപ്പോൾ പരാതിക്കാരന്റെയും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെയും ഉദ്ദേശ്യങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

13 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

13 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

13 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

13 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

16 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

19 hours ago