CRIME

കട്ടപ്പനയിൽ നരബലി ???വർക്ക്‌ഷോപ്പിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ചോദ്യംചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

കട്ടപ്പനയിൽ നരബലി നടന്നുവെന്ന സംശയം. വർക്ക്‌ഷോപ്പിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ്‌ വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണു സൂചന ലഭിച്ചത്. നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയിൽ ഉണ്ടായതാണ് കുഞ്ഞ്. പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മോഷണക്കേസിൽ പിടിയിലായ യുവാക്കളിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലും മറ്റൊരാൾ റിമാൻഡിലുമാണ്. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്.നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വംനൽകിയത്.

ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്ക് ഷോപ്പിലാണ് യുവാക്കൾ മോഷണത്തിന് എത്തിയത്. ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്‌ഷോപ്പിലേക്കു ചെന്നത്. ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിനു പരുക്കേറ്റു. മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വീണു കാലിനു പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. കാലിനു പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ സഹായിയായി വർക്‌ഷോപ്പിനു പുറത്തുണ്ടായിരുന്ന നിതീഷ് സ്ഥലത്തുനിന്നു കടന്നുകളഞ്ഞെങ്കിലും അന്വേഷണത്തിൽ ഇയാളെയും പിടികൂടുകയായിരുന്നു.

Anandhu Ajitha

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

3 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

4 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

4 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

4 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

5 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

5 hours ago