Did-You-Know-Ethiopia-Follows-13-Month-Calendar;-African-Country-Is-Also-Seven-Years-Behind
വിചിത്രപരമായ പല ആചാരങ്ങളും സംസ്കാരങ്ങളും നമ്മളൊക്കെയും കണ്ടിട്ടുള്ളതാണ്. എന്നാൽ, ഒരു രാജ്യം ഏഴു വര്ഷം പിന്നിലാണ് ഇപ്പോഴെന്നും പറഞ്ഞാൽ വിശ്വസിക്കുമോ? ലോകത്തെ എല്ലാ രാഷ്ടങ്ങളിലും ഇപ്പോൾ 2022 വർഷത്തെ ഏപ്രിൽ മാസമാണ്. എന്നാൽ ചില രാജ്യങ്ങൾ സ്വന്തം കലണ്ടർ പിന്തുടരുന്നുണ്ട്. എങ്കിലും ഈ രാജ്യങ്ങൾ വർഷത്തിൽ 12 മാസം എന്ന നിയമം പാലിക്കുന്നു. എന്നാൽ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. നിരവധി വർഷങ്ങൾ പുറകിലാണ് ഈ രാജ്യം എന്ന് മാത്രമല്ല വർഷത്തിൽ 13 മാസങ്ങൾ ഉള്ള ഒരു കലണ്ടറും ഈ രാജ്യത്തിനുണ്ട്.
അതിന് കാരണം എന്ന് പറയുന്നത് “എത്യോപ്യ ഏഴ് വർഷം പിന്നിലാണ്. അവർക്ക് അവരുടേതായ കലണ്ടർ ഉണ്ട്, അവർക്ക് അവരുടേതായ തീയതിയുണ്ട്.” എന്ന കുറിപ്പോടെ ടിക് ടോക് ഉപഭോക്താവായ @The1Kevine അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് എത്യോപ്യയുടെ ഈ വിചിത്ര കലണ്ടർ സംവിധാനം വീണ്ടും ജനശ്രദ്ധയിൽ പെടുത്തുന്നത്.
എത്യോപ ഏഴു വര്ഷം പിന്നിലാകാനുള്ള കരണമെന്നുപറഞ്ഞാൽ, ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങൾ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴു വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. അവർ മാനസാന്തരപ്പെട്ടശേഷം, 5,500 വർഷത്തിനുശേഷം അവരെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്‌തതായി ബൈബിൾ പറയുന്നു. ഇതനുസരിച്ചാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു.
എത്യോപ്യ യേശുക്രിസ്തുവിന്റെ ജനന വർഷം വ്യത്യസ്തമായാണ് കണക്കാക്കുന്നത്. എഡി 500-ൽ കത്തോലിക്കാ സഭ തിരുത്തൽ വരുത്തിയപ്പോഴും എത്യോപ്യൻ ഓർത്തഡോക്സ് സഭ തിരുത്തിയില്ല.
എത്യോപ്യൻ കലണ്ടറിന് ഒരു വർഷത്തിൽ 13 മാസങ്ങളുണ്ട്, അതിൽ 12 മാസങ്ങൾക്ക് 30 ദിവസങ്ങളുണ്ട്. പാഗുമെ (Pagume) എന്ന് വിളിക്കുന്ന അവസാന മാസത്തിൽ അഞ്ച് ദിവസവും. ഇതിനർത്ഥം, സെപ്റ്റംബർ 2014 ആരംഭിക്കുമ്പോൾ, അവർ ലോകത്തെ അപേക്ഷിച്ച് ഏഴ് മുതൽ എട്ട് വർഷം വരെ പിന്നിലാണ്. എത്യോപ്യക്കാർ പുതുവർഷത്തിന്റെ ആരംഭം സെപ്റ്റംബർ 11നാണ് ആഘോഷിക്കുന്നത്. എത്യോപ്യയിലെ ജനങ്ങൾ 2007 സെപ്റ്റംബർ 11-ന് മാത്രമാണ് സഹസ്രാബ്ദത്തിന്റെ തുടക്കം ആഘോഷിച്ചത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…