Kerala

സ്പീക്കർ സംസാരിക്കുന്നത് കേട്ടില്ലേടാ ? ഉദ്ഘാടനത്തിനിടെ ക്ഷുഭിതനായി വേദിയിൽനിന്നും ഇറങ്ങിപോയി സ്പീക്കർ എ എൻ ഷംസീർ

കോഴിക്കോട് : ഉദ്ഘാടനത്തിനിടെ ക്ഷുഭിതനായി വേദിയിൽനിന്നും ഇറങ്ങിപോയി സ്പീക്കർ എ.എൻ. ഷംസീർ. ഉദ്ഘാടന പ്രസംഗത്തിനിടെയിൽ അദ്ധ്യാപകർ സംസാരിച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം ഉണ്ടായത്. കുട്ടികൾ പ്രസംഗം കേൾക്കുന്നുണ്ട്, എന്നാൽ അദ്ധ്യാപകരാണ് ഇരുന്ന് സംസാരിക്കുന്നത്. ഇത് കൊണ്ട് താൻ പ്രസംഗം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് സ്പീക്കർ ഇറങ്ങിപോകുകയായിരുന്നു.

ഞാൻ ദീർഘിപ്പിക്കുന്നില്ല, കാരണം ആളുകൾ സ്പീക്കർ പ്രസംഗിക്കുമ്പോൾ അവിടെ കിസ പറഞ്ഞിരിക്കുകയാണ്. ഇത് പിന്നെ ഞാൻ ആരോട് പ്രസംഗിക്കാനാണ് ? അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസംഗം ചുരുക്കുക എന്നതാണ്. മറ്റ് കാര്യങ്ങളിലേക്ക് ഒന്നും കടന്നുപോകാതെ, ശരിക്കും ഇപ്പോൾ കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്, അദ്ധ്യാപകരാണ് ശ്രദ്ധിക്കാത്തതെന്നും അതിനേക്കാൾ നല്ലത് പ്രസംഗം നിർത്തുന്നതാണല്ലോയെന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago