differently abled students study stopped
തിരുവനന്തപുരം: കോവിഡ് കാലത്ത് സ്പെഷ്യൽ സ്കൂളുകൾ പൂട്ടിയതോടെ പ്രതിസന്ധിയിലായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാകാത്ത വിദ്യാർത്ഥിയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഒന്നരവർഷമായി പഠനം തുടരാനാകാത്തത് പരിശീലനത്തിലൂടെ നേടിയ സംസാര ശേഷിയെ പോലും ബാധിക്കുകയാണ്.
പട്ടം മുറിഞ്ഞപാലം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ചിന്നുവിന് ഓൺലൈൻ വിദ്യാഭ്യാസം എന്നത് ഇന്നും സ്വപ്നമാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങാതിരിക്കാനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളാണ് സ്പെഷ്യല്‍ സ്കൂളുകള്‍ നടത്തുന്നത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് അധ്യാപകര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നത്.
മാത്രമല്ല 25,000 ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ സ്പെഷ്യല്‍ സ്കൂളുകളിലാണ് പഠിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരവര്‍ഷമായി കോവിഡിനെ തുടര്‍ന്ന് സ്പെഷ്യല്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഇവർക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ഫിസിയോ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ വർഷങ്ങളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളിലെ ശാരീരിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നത്. എന്നാൽ ചികിത്സയുടെ അഭാവം കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…