Kerala

പത്തനംതിട്ടയില്‍ പള്ളിപ്പെരുന്നാളിനിടെ വാക്കുതര്‍ക്കം; യുവാവിനെ ഒരു സംഘം കുത്തികൊന്നു

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയില്‍ പള്ളിപ്പെരുന്നാളിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഒരു സംഘം കുത്തികൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോ ആണ് മരിച്ചത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കുരങ്ങുമലയ്ക്ക് സമീപത്തെ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രദക്ഷണം കടന്ന് പോയപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രവീണിനെ സംഘമായെത്തി കുത്തുകയായിരുന്നു. കുത്ത് തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന് പരിക്കേറ്റു. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശിയായ അഞ്ച് പേര്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അയല്‍വാസിയായ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. പ്രദേശത്ത് നേരത്തെയും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊലീസ് ഫോറന്‍സിക് സംഘം കൊലപാതകം നടന്ന റോഡിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രവീണിന്‍റെ മൃതശരീരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ലോഡിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട പ്രവീണ്‍.

B4 Admin

Recent Posts

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

28 minutes ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

1 hour ago

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

2 hours ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

8 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

8 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

8 hours ago