Dispute with second wife; Seven-year-old killed by father; Police have started a search for the absconding suspect
മദ്ധ്യപ്രദേശ്: രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഏഴ് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് ദാരുണമായ സംഭവം. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശശിപാൽ മുണ്ടെ (26)ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
പ്രതിയുടെ ഒന്നാം ഭാര്യ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പ്രതീകിന്‍റെ കാര്യത്തിൽ ശശിപാലുമായി യുവതി വഴക്കിടാറുണ്ടായിരുന്നു. ശശിപാലാണ് പ്രതീകിനെ കൊലപ്പെടുത്തിയതെന്ന് പ്രതീകിന്‍റെ അമ്മാവൻ രാജേഷ് മുണ്ടെ മൊഴി നല്‍കി. കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രതീകിനെ കൊലപ്പെടുത്തിയത് അച്ഛൻ ശശിപാലാണെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…