ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും ഡിഎംകെക്ക് പണി കിട്ടിക്കൊണ്ടിരിക്കുകയാണ് . 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ മുൻ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവർക്ക് തിരിച്ചടി എന്ന വർത്തതായാണ് പുറത്ത് വരുന്നത് . കേസിൽ ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സി ബി ഐയുടെ അപ്പീൽ ഡൽഹി ഹൈക്കോടതി ഹർജിയിൽ സ്വീകരിച്ചു. കേസിൽ പ്രതികളായ യു പി എ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും സി ബി ഐ ഹർജിയിൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
2017 ഡിസംബറിൽ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു. ഏഴ് വർഷമായി സിബിഐ യ്ക്ക് അഴിമതി സംബന്ധിച്ച് ഒരു തെളിവും നൽകാൻ സാധിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സി ബി ഐ 2018ൽ തന്നെ ഹൈക്കോടതിയെ സമീപിച്ചു.
കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയുണ്ടെന്നാണ് സി ബി ഐ ഹർജിയിലൂടെ വ്യക്തമാക്കുന്നത്.എ രാജയെയും കനിമൊഴിയെയും കൂടാതെ മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ് ബെഹുറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ കെ ചന്ദോലിയ, യുണിടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സഞ്ജയ് ചന്ദ്ര, റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിൻ്റെ (റാഡാഗ്) മൂന്ന് മുൻനിര ഉദ്യാഗസ്ഥരായ ഗൗതം ദോഷി, സുരേന്ദ്ര പിപാര, ഹരി നായർ എന്നിവരെയായിരുന്നു നേരത്തെ കോടതി വെറുതെ വിട്ടത്.
2007 സെപ്തംബർ 25 വരെ യുണിടെക് എംഡി സഞ്ജയ് ചന്ദ്ര, സ്വാൻ ടെലികോമിൻ്റെ ഷാഹിദ് ബൽവ, വിനോദ് ഗോയങ്ക എന്നിവർക്ക് ആനുകൂല്യം ലഭിക്കുന്നതിനായി 2ജി സ്പെക്ട്രം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി മാറ്റാൻ രാജ തൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ചന്ദോലിയയുമായി ഗൂഢാലോചന നടത്തിയെന്നാണ് 2011ൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി ബി ഐ ആരോപിക്കുന്നത്.
76379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വെച്ചതിലൂടെ ഉൻടായിട്ടുണ്ടെന്നായിരുന്നു കമ്പ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സി.എ.ജി കണ്ടെത്തൽ . കേസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് സി ബി ഐ (C.B.I) അന്വേഷണം നടക്കുന്നത്
മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ 2ജി സ്പെക്ട്രം വിൽപ്പനയിലെ അഴിമതിയതാണ് 2ജി സ്പെക്ട്രം അഴിമതി. ഒന്നാം യു.പി.എ കാലത്താണ് അഴിമതി.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…