ചെന്നൈ : ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ. കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഡിഎംകെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കൊയമ്പത്തൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കച്ചത്തീവിന്റെ പ്രശ്‌നം നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമാണ്. എന്നാൽ അതിനെ രാഷ്‌ട്രീയപരമാക്കാനാണ് ഡിഎംകെ ഇപ്പോൾ ശ്രമിക്കുന്നത്. കച്ചത്തീവിനെ കോൺഗ്രസും ഡിഎംകെയും ചേർന്ന് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയെന്ന സത്യം പുറത്തറിഞ്ഞ ശേഷം ഡിഎംകെ ഇപ്പോൾ സമ്മർദ്ദത്തിലായിരിക്കുകയാണ്. അവർക്ക് സത്യങ്ങൾ മൂടിവയ്‌ക്കണം. അതിനായി കുപ്രചരണങ്ങളെ കൂട്ടുപിടിക്കുന്നുവെന്നും അണ്ണാമലൈ തുറന്നടിച്ചു.
അതേസമയം, രാജ്യത്തിനായി എന്തെല്ലാം വികസന പദ്ധതികളാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ജനങ്ങൾ കാണുന്നുണ്ട്. അദ്ദേഹം തമിഴ് മക്കൾക്കായി ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്‌നാട്ടിലേക്ക് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്മക്കളെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ വികസന പദ്ധതികൾ ലോകം മുഴുവനും ഉറ്റുനോക്കുന്നുവെന്നും എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്മക്കൾക്കായി എന്താണ് നടപ്പിലാക്കിയതെന്നും അണ്ണാമലൈ തുറന്നടിച്ചു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…