India

മാദ്ധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നു; എങ്കിലും നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കണം !തീവ്രവാദികൾക്കും കുറ്റവാളികൾക്കും വേദി നൽകരുത്! രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിത സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഭാരതം – കാനഡ നയതന്ത്ര ബന്ധം മുൻപെങ്ങുമില്ലാത്ത വിധത്തിൽ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് കേന്ദ്രസർക്കാരിൽ നിന്ന് നിർണ്ണായകമായ ഒരു നിർദേശം ലഭിക്കുന്നത്.

“ഭാരതത്തിലെ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു സംഘടനയിൽപ്പെട്ട, തീവ്രവാദം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുള്ളയാളെ വിദേശരാജ്യത്ത് ഒരു ടെലിവിഷൻ ചാനലിൽ ചർച്ചയ്ക്ക് ക്ഷണിച്ചതായി കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ട വ്യക്തി രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഭാരതത്തിന്റെ സുരക്ഷയ്ക്കും, വിദേശ രാജ്യവുമായുള്ള ഭാരതത്തിന്റെ സൗഹൃദ ബന്ധത്തിനും ഹാനികരവും, രാജ്യത്തെ പൊതു ക്രമം തകർക്കാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.”- വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ മാദ്ധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും മാദ്ധ്യമ സ്ഥാപനങ്ങളും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളും നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

“ഗുരുതരമായ കുറ്റകൃത്യങ്ങൾ/ഭീകരപ്രവർത്തനങ്ങൾ, നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളിൽപ്പെട്ടവർ എന്നിവരെക്കുറിച്ചുള്ള റിപ്പോർട്ടുകൾ/റഫറൻസുകൾ, വീക്ഷണങ്ങൾ/അജണ്ടകൾ എന്നിവയ്ക്ക് ഒരു വേദിയും നൽകരുതെന്നും ഇത്തരം പ്രവർത്തിയിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശിക്കുന്നു”- മന്ത്രാലയം വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

4 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

4 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

5 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

6 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

6 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

6 hours ago