CRIME

അഭിമന്യു കേസിലെ രേഖകൾ കാണാനില്ല ! നഷ്ടമായത് കുറ്റപത്രം, പോസ്റ്റുമോർട്ടം റിപ്പോർട്ട് തുടങ്ങിയ 11 സുപ്രധാന രേഖകൾ !രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാനില്ല. കുറ്റപത്രം, പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള 11 സുപ്രധാന രേഖകളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കാണാതായത്. രേഖകൾ വീണ്ടും തയ്യാറാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഇതുസംബന്ധിച്ച വിവരം സെഷൻസ് ജഡ്ജി ഡിസംബറിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. 2018 ജൂലൈ 2 നു പുലർച്ചെ 12.45ന് അഭിമന്യുവിനു കുത്തേറ്റത്. എസ്എഫ്ഐ ബുക്കു ചെയ്ത മതിലിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തു നടത്തി. ഇതിനു മുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു.

കൊലപാതകം, സംഘം ചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ട്. . കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്. 2022 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.

Anandhu Ajitha

Recent Posts

ലോക്‌സഭയുടെ സ്പീക്കർ ആര് ? കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

ദില്ലി : 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി…

5 mins ago

മുഖ്യനും മകളും വെള്ളം കുടിക്കും ! മാസപ്പടിക്കേസിൽ പിണറായി വിജയനും വീണ വിജയനും ഹൈക്കോടതി നോട്ടീസ് ; തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ ; കുരുക്ക് മുറുകുന്നു !

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എം…

28 mins ago

സ്വാഭാവിക നടപടിയെങ്കിലും ഈ നോട്ടീസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ! NOTICE TO KERALA CM

വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic

1 hour ago

കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അളിയൻ വദ്രാ ഗാന്ധിയെക്കൂടി മത്സരിപ്പിക്കണം; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന്…

2 hours ago

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

2 hours ago

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…

3 hours ago