രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന്, അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍രാഷ്‌ട്രപതിയുമായിരുന്ന പ്രണബ് മുഖര്‍ജി പറഞ്ഞതായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കാനുള്ള കരുത്തും രാഹുല്‍ഗാന്ധിയ്‌ക്കില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. അന്തരിച്ച പ്രണബ് മുഖര്‍ജിയെപ്പറ്റി അദ്ദേഹത്തിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയ ഓര്‍മ്മപ്പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജിയുടെ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ നിരീക്ഷണം മകള്‍ പങ്കുവെയ്‌ക്കുന്നത്. ഇന്‍ പ്രണബ് മൈ ഫാദര്‍: എ ഡോട്ടര്‍ റിമെംബേഴ്സ് എന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്. രാഹുല്‍ ഗാന്ധിയെക്കുറിച്ച് അച്ഛന് ഒരിയ്‌ക്കലും മതിപ്പില്ലായിരുന്നുവെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു. രാഹുല്‍ പലപ്പോഴും സ്വന്തം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ രാഹുലിനോടുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും പ്രണബ് മുഖർജി പറഞ്ഞുവെന്ന് ശര്‍മിഷ്ഠ മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് പരസ്യമായി കീറിയതുള്‍പ്പെടെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രതിഷേധങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. 2013ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, ഒരു ഓര്‍ഡിനന്‍സ് പാസാക്കുന്നത് രാഹുല്‍ ഗാന്ധി തടഞ്ഞിരുന്നു. RJD നേതാവ് ലാലു പ്രസാദ് യാദവിനെ രക്ഷിയ്‌ക്കാന്‍ വേണ്ടിയായിരുന്നു, രാഹുല്‍ ഗാന്ധി അത് ചെയ്തത്. അതില്‍ അച്ഛന് ഒട്ടും തൃപ്തിയില്ലായിരുന്നുവെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി.
കോണ്‍ഗ്രസിലെ നമ്പര്‍ വ്യക്തിയായി ഉയരാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയില്‍ നിന്നും ഉടലെടുത്തതാണ്, രാജ്യത്തെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാത്ത അഭിലാഷമെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയിരിക്കുന്ന അധ്യായത്തിന്റെ പേര് തന്നെ ദി PM ഇന്ത്യ നെവര്‍ ഹാഡ് അതായത് ഇന്ത്യയ്‌ക്ക് ഒരിയ്‌ക്കലും ഉണ്ടാകാത്ത പ്രധാനമന്ത്രി എന്നാണ്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ കഴിവുകേടിന് ഉദാഹരണമായി, മറ്റൊരു അനുഭവം കൂടി ശര്‍മ്മിഷ്ഠ മുഖർജി പങ്കുവെയ്‌ക്കുന്നതിങ്ങിനെയാണ്. ഒരു ദിവസം പ്രണബ് മുഖര്‍ജിയെ കാണാന്‍ രാഹുല്‍ ഗാന്ധി വരുന്നു. വാസ്തവത്തില്‍ വൈകുന്നേരം കൂടിക്കാഴ്ച നടത്താനാണ് പ്രണബ് മുഖർജി അപ്പോയിന്‍റ്മെന്‍റ് നല്‍കിയിരുന്നത്. പക്ഷെ രാഹുല്‍ ഗാന്ധി രാവിലെ തന്നെ വന്നു. ഇതേക്കുറിച്ച് പിന്നീട് അച്ഛന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു… AMമ്മും PMമ്മും എപ്പോഴെന്ന് വേര്‍തിരിച്ചറിയാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുള്ളവര്‍ക്ക് അറിഞ്ഞില്ലെങ്കില്‍, പിന്നെ എങ്ങിനെയാണ് നാളെ അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കാന്‍ പോകുന്നത് എന്നായിരുന്നു.
കൂടാതെ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒട്ടേറെ അസംതൃപ്തികള്‍ അച്ഛനുണ്ടായിരുന്നുവെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. അതിലൊന്ന് 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പാര്‍ലമെന്‍റില്‍ ഹാജരാകാതിരുന്ന രീതിയാണ്. കൂടുതല്‍ നേരവും രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നിന്നും ഒഴിഞ്ഞുനിന്നു. ഇത് നല്ല ശീലമല്ലെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. അതുപോലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെല്ലാം രാഷ്‌ട്രീയമായി പക്വതയില്ലാത്തവയാണെന്നും അച്ഛന് അഭിപ്രായമുണ്ടായിരുന്നു. ഒരു പക്ഷെ രാഹുലിന് ധാരണപ്പിശകുവരുന്നതാകാം കാരണമെന്നും പ്രണബ് മുഖർജി പറഞ്ഞിട്ടുള്ളതായി ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു. മറ്റൊരു സംഭവം പ്രണബ് മുഖര്‍ജി തന്റെ ഡയറിയില്‍ തന്നെ, രാഹുല്‍ ഗാന്ധിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതാണ്. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നു. രാഹുല്‍ ഗാന്ധി അതില്‍ പറയുന്നു തനിക്ക് കൂട്ടുകക്ഷിമുന്നണി രൂപീകരിക്കുന്നതിനോട് യോജിപ്പില്ല എന്ന്. തുടർന്ന് വാദപ്രതിവാദം നടന്നപ്പോൾ തന്നെ വന്നു കാണാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞെങ്കിലും 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് ഭരണകാലത്ത് ഒരിയ്‌ക്കലും രാഹുല്‍ ഗാന്ധി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ എത്തിയില്ലെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…