കേണിച്ചിറ :ക്ഷേത്രത്തിനകത്തെ മോഷണശ്രമം തെരുവ് നായ തടഞ്ഞു. മോഷ്ടാക്കളെ തുരത്തിയോടിച്ചു. പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമമാണ് തെരുവ് നായ തകര്‍ത്തത്. ക്ഷേത്രത്തിനകത്ത് കടന്ന് മോഷ്ടിക്കുന്നതിനായി മോഷ്ടാക്കള്‍ രണ്ട് ദിവസം മുന്‍പ് തന്നെ ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടിയിട്ട് സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ടും ഇവര്‍ കണ്ടുവെച്ചു.
സംഭവദിവസം മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നു. മോഷ്ടാക്കള്‍ കയറിയ അന്ന് തെരുവ് നായ ക്ഷേത്രത്തിനകത്ത് എങ്ങനെയോ എത്തുകയായിരുന്നു. മോഷ്ടാക്കളെ കണ്ട ഉടനെ തന്നെ നായ കുരയ്ക്കുകയായിരുന്നു. ശാന്തിക്കാരന്‍ ചുറ്റുമതിലിനുള്ളിലായി ചുറ്റമ്പലത്തോട് ചേര്‍ന്നാണ് താമസിക്കുന്നത്.നായയുടെ ഉറക്കെയുള്ള കുര കേട്ടതോടെ ശാന്തിക്കാരന്‍ എത്തുകയായിരുന്നു. മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ തിരിഞ്ഞപ്പോഴും തെരുവ് നായ ഉച്ചത്തില്‍ കുരച്ച് നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിച്ചു. സമീപവാസികളും എത്തിയതോടെ മോഷ്ടക്കാള്‍ പിടിയിലായി. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…