മലപ്പുറം:പെരിന്തല്‍മണ്ണയില്‍ മൂന്നു തോക്കുകളുമായി മൂന്നു പേര് അറസ്റ്റില്‍. ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘമാണ് പിടിയിലായത്. തിരകളടക്കമുളള വസ്തുക്കളും പിടിച്ചെടുത്തു.ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് നായാട്ട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ഒരാഴ്ചയായി തുടരുന്ന നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികള്‍ വലയിലായത്. ചെറുകര സ്വദേശികളായ കരിമ്പനക്കല്പറമ്പില് അരുണ്‍, പട്ടുക്കുത്ത് സുരേഷ്കുമാര്‍, കാവുംപുറത്ത് റോസ് എന്നിവരാണ് അറസ്റ്റിലായത്. നായാട്ടിന് ഉപയോഗിക്കാനായി വില കൊടുത്ത് വാങ്ങിയ നാടന്‍ തോക്കുകളാണ് പിടിച്ചെടുത്തവ.മൂന്ന് തോക്കുകളും വീടുകളില്‍ പല ഭാഗങ്ങളായി വേര്‍പെടുത്തിയാണ് ഒളിപ്പിച്ചു വച്ചിരുന്നത്. പിന്നാലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തിരകളും കണ്ടെടുത്തു.
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…
സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഭീഷണിയിലൂടെ പത്താംക്ലാസ് വിദ്യാർഥിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ…
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…