Kerala

ഭർത്താവിന്റെ പീഡനം; യുവതിയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

മലപ്പുറം: ഭർത്താവിനെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായാണ് മലപ്പുറം സ്വദേശിനി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി. ഡിവൈഎഫ്ഐ പ്രവർത്തകനാണ് യുവതിയുടെ ഭർത്താവ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നാണ് പെൺകുട്ടിയുടെ ആരോപണം.

ലൈംഗീക വൈകൃതത്തിന് അടിമയാണ് ഭര്‍ത്താവെന്ന് യുവതി പറയുന്നു. പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു എന്നിങ്ങനെയാണ് പെൺകുട്ടിയുടെ പരാതി. ഈ പരാതി പൊലീസില്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

നവവരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ പെൺകുട്ടിയുടെ പിതാവും അമ്മാവൻമാരുമടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

Meera Hari

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

1 hour ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

2 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

3 hours ago