പ്രധാനമന്ത്രി നരേന്ദ്രമോദി
കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് പശ്ചിമബംഗാളിലെ ബര്‍ധ്മാന്‍- ദുര്‍ഗാപുരില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കവെ നരേന്ദ്രമോദി പറഞ്ഞു. റായ്ബറേലിയിലെ സിറ്റിംഗ് എംപിയും ഇപ്പോൾ മണ്ഡലത്തിൽ മത്സരിക്കാതെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തുകയും ചെയ്ത സോണിയാഗാന്ധിയെയും പ്രധാനമന്ത്രി വിമർശിച്ചു.
“കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ലെന്നും അവര്‍ ഒളിച്ചോടുമെന്നും ഞാന്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞു. അവര്‍ രാജസ്ഥാനിലേക്ക് പോയി അവിടെനിന്ന് രാജ്യസഭയിലേക്ക് എത്തി. അവരുടെ യുവരാജാവ് വയനാട്ടില്‍ പരാജയപ്പെടാന്‍ പോവുകയാണെന്നും ഞാന്‍ നേരത്തെ പറഞ്ഞു. വയനാട്ടില്‍ പോളിങ് അവസാനിച്ചാല്‍ മറ്റൊരു സീറ്റുതേടി അദ്ദേഹം പോകുമെന്ന് ഞാന്‍ പറഞ്ഞു. അമേഠിയില്‍ മത്സരിക്കാന്‍ അദ്ദേത്തിന് പേടിയുള്ളതുകൊണ്ടാണ് റായ്ബറേലിയിലേക്ക് പോവുന്നത്. അവര്‍ എല്ലാവരോടും ഭയക്കരുത് എന്ന് പറയുന്നു. എനിക്ക് അവരോട് പറയാനുള്ളത് ഭയക്കരുത്, ഒളിച്ചോടരുത് എന്നാണ് ” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നേരത്തെ ഇരു മണ്ഡലങ്ങളിലും പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നു കേട്ടെങ്കിലും മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക വ്യക്തമാക്കി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…