Don't spread the war; Will Trump talk to Putin on the phone and change the US position on the Ukraine issue?
റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു . യുക്രെയ്‌നില്‍ നടത്തുന്ന സൈനിക നീക്കം വ്യാപിപ്പിക്കരുത് എന്നാണ് ട്രംപിന്റെ നിര്‍ദേശം.യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നും, ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുമായും ട്രംപ് ഫോൺ സംഭാഷണം നടത്തിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയാൽ യുക്രെയ്‌നെ തളയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് യുക്രെയ്‌ന് പിന്തുണ നൽകിയും, പോരാട്ടം അവസാനിപ്പിക്കാനുള്ള സഹായം നൽകുമെന്ന് ഉറപ്പാക്കിയും ട്രംപ് സംസാരിച്ചത്. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും, ഇലോൺ മസ്‌കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 20ന് അധികാരത്തിലേറിയാലുടൻ യുക്രെയ്‌ന് കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദാനം .അതേസമയം, ട്രംപ് പുടിന്‍ ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് യുക്രെയ്‌നിന്റെ നിലപാട്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ല. ഇതിനെ അംഗീകരിക്കാനോ എതിര്‍ക്കാനോ തങ്ങള്‍ തയ്യാറല്ലെന്നും യുക്രെയ്ന്‍ അധികൃതര്‍ പറയുന്നു.
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…