ദില്ലി : കോൺഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയത് പണം പിരിച്ചായിരുന്നു. ഇതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ച് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ. ജനങ്ങളിൽ നിന്നുള്ള പിരിവിന് പുറമെ നേതാക്കൾ വ്യക്തിപരമായും സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പല നേതാക്കളെയും പുറകോട്ടടിക്കാൻ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. കോൺഗ്രസ് ഒരു തരത്തിലും വിജയിക്കാൻ പോകുന്നില്ല എന്ന് ഭൂരിഭാഗം അഭിപ്രായ സർവേകളും പറയുന്ന സാഹചര്യത്തിൽ ചെലവാക്കിയ പണം എങ്ങനെ തിരിച്ചു കിട്ടുമെന്നാണ് പ്രാദേശിക നേതൃത്വങ്ങൾ ചോദിക്കുന്നത്.
അദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി നേടാനായില്ല. ഇതിനെ തുടർന്നാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോൺഗ്രസ്സ് കൂപ്പുകുത്തിയത്.
കൂടാതെ, മോദി ഭരണം തുടരുമെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്രയും ഭാരിച്ച ചെലവുകള്‍ക്ക് പണം കണ്ടെത്താനാവില്ല എന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…