India

ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങൾ ! ഭരണ കക്ഷി എംഎൽഎമാരുമായി1,363 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് പോകാനൊരുങ്ങി ചംപായ് സോറന്‍! ഹേമന്ത് സോറന്റെ ഭാര്യ കൽപനയെ മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കാത്തതിൽ ജെഎംഎമിനുള്ളിൽ തന്നെ അതൃപ്തിയോ?

ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുകയും സോറൻ രാജി സമർപ്പിക്കുകയും ചെയ്തതോടെ ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍, ഭരണകക്ഷിയായ ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ചംപായ് സോറന്‍ ഗവര്‍ണറെ കണ്ടു. ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ഗവര്‍ണറോട് ചംപായ് സോറന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം.

ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, 43 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്ന ജെഎംഎം വീഡിയോ പുറത്തുവിട്ടിരുന്നു.

കോൺഗ്രസ് – ജെഎംഎം എംഎല്‍എമാർ ബിജെപി പക്ഷത്തേക്ക് ചായ്‌വ് കാണിക്കുമെന്ന ഭയത്തെത്തുടർന്ന് ഇവരെ ഹൈദരാബാദിലേക്ക് മാറ്റാനൊരുങ്ങുകയാണ്. 43 എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും മൂന്നോ നാലോ പേരൊഴികെ എല്ലാവരേയും ഹൈദരാബാദിലേക്ക് മാറ്റുകയാണെന്നും കോൺഗ്രസ് ജാർഖണ്ഡ് അദ്ധ്യക്ഷൻ രാജേഷ് ഠാക്കൂര്‍ അറിയിച്ചു. റാഞ്ചിയില്‍നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ ഹൈദരാബാദില്‍ ബസുകള്‍ തയ്യാറായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു.

ഹേമന്ത് സോറന്റെ അറസ്റ്റുണ്ടായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിക്കസേരയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകൾ. എന്നാൽ ഇതിനോട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നതോടെയാണ് ചംപൈ സോറൻ ഭരണകക്ഷി നേതാവായത്

Anandhu Ajitha

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

10 mins ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

18 mins ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

28 mins ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

1 hour ago

മേം ഹും മോദി കാ പരിവാർ !!

കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?

1 hour ago