Featured

ചരിത്ര തീരുമാനത്തിനൊപ്പം നിൽക്കാൻ സിപിഎമ്മിന് യോഗമില്ല

രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമ്മു വിനെ അംഗീകരിക്കില്ലെന്നാണ് സി പി എം നിലപാട്. ഗോത്രവർഗ്ഗക്കാരിയായ ദ്രൗപതി മുർമ്മു വിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെത്രെ. അത് സംഘപരിവാർ രാഷ്ട്രീയമാണത്രേ. അതുകൊണ്ട് ദ്രൗപതി മുർമ്മു വിനെ രാഷ്ട്രീയമായി നേരിടാനാണത്രേ തീരുമാനം. അങ്ങനെ തന്നെ വേണം സഖാക്കളെ. കാരണം, ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഗോത്ര വർഗ്ഗക്കാർ ഇന്ന് ഈ ഇരുപതിയൊന്നാം നൂറ്റാണ്ടിലും മുഖ്യധാരക്ക് പുറത്താണ്. അപ്പോഴാണ് ഇന്ത്യയിൽ ഗോത്രവർഗ്ഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു വനിതാ നേതാവ് പ്രഥമപൗരൻ എന്ന സ്ഥാനത്തേക്കുയരുന്നത്. അവർ വരുന്നതാകട്ടെ ബിജെപി രാഷ്ട്രീയത്തിലൂടെയും. നിങ്ങൾ നാഴികക്ക് നൽപ്പത് വട്ടം പറയുന്നതെന്തായിരുന്നു? സംഘപരിവാർ ഒരു ബ്രാഹ്മണിക്കൽ സംഘടനയാണ് എന്നല്ലേ. ചാതൂർവർണ്യത്തിൽ വിശ്വസിക്കുന്ന സവർണ്ണ ഫാസിസ്റ്റുകൾ എന്നല്ലേ നിങ്ങൾ RSS നേയും ബിജെപി യേയും വിളിച്ചിരുന്നത്? മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ദളിതരെയും പുറത്താക്കുകയാണ് RSS ന്റെ ലക്ഷ്യമെന്ന് പ്രസംഗിച്ച് നടന്നവർക്ക് എങ്ങിനെയാണ് ബിജെപി മുന്നോട്ടവച്ച ഗോത്രവർഗ്ഗക്കാരിയായ രാഷ്ട്രപതി സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയുക? അത്അംഗീകരിച്ചാൽ നിങ്ങൾ സംഘപരിവാർ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് നിങ്ങൾക്ക് തന്നെ സമ്മതിക്കേണ്ടി വരും. അത് സമ്മതിച്ചു കൊടുക്കാനുള്ള രാഷ്ട്രീയ പക്വത സിപിഎമ്മിനുണ്ടെന്ന് തോന്നുന്നില്ല. സത്യത്തിൽ യദാർത്ഥ സംഘപരിവാർ രാഷ്ട്രീയം മനസ്സിലാക്കാൻ സാധിക്കാത്തിടത്താണ് നിങ്ങളുടെ പരാജയം. സംഘം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് ഇറങ്ങാനാണ് ശ്രമിച്ചത്. ചാതൂർവർണ്യം എന്ന് നിങ്ങൾ വിളിക്കുന്ന ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. വനവാസികളെയും ഗോത്രവർഗ്ഗക്കാരെയും അവർ പോലുമറിയാതെ മുഖ്യധാരയിലേക്കുയർത്താനാണ് ശ്രമിച്ചത്. സമൂഹത്തിൽ സമത്വം യാദാർഥ്യമാക്കാനാണ് ശ്രമിച്ചത്. അതിന്റെ ഉപോൽപ്പന്നമാണ് ദ്രൗപതി മുർമ്മു. ബിജെപി ക്ക് രാജ്യത്തിന്റെ രാഷ്ട്രപതിയെ തെരെഞ്ഞെടുക്കാൻ അവസരം കിട്ടിയത് മൂന്ന് തവണ മാത്രമാണ്. അപ്പോഴെല്ലാം അവർ ആ സ്ഥാനത്തേക്ക് പരിഗണിച്ചത് പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരെയാണ്. സിപിഎം ആകട്ടെ തൊഴിലാളികളെയും പിന്നോക്കക്കാരെയും ഒപ്പം കൂട്ടിയെങ്കിലും അത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. സംഘടനാ സ്ഥാനങ്ങളിലും പാർലമെന്ററി സ്ഥാനങ്ങളിലേക്കും പിന്നോക്കക്കാരെ പരിഗണിക്കാൻ സിപിഎം ന് ഇതുവരെയും നേരം വെളുത്തിട്ടില്ല. പോളിറ്റ് ബ്യുറോ യിൽ പോലും ഒരു പിന്നോക്കക്കാരനെ എത്തിക്കാൻ അവർക്ക് ഒരു നൂറ്റാണ്ടുകാലം വേണ്ടി വന്നു.

പാർശ്വ വൽക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയായി ഒരു ഗോത്ര വർഗ്ഗ വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്കുയർത്തി രാജ്യം ലോകത്തിന് മാതൃകയാകുമ്പോൾ രാജ്യത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം അവരെ രാഷ്ട്രീയമായി നേരിടുമെന്ന് പറയുമ്പോൾ ചോദ്യചിഹ്നമുയരുന്നത് അവരുടെ പ്രത്യയശാസ്ത്രത്തിനു നേർക്കാണ്. ഭരണമുന്നണിയായ എൻ ഡി എ ക്ക് പുറത്ത് നിന്നുപോലും നിരവധി രാഷ്ട്രീയപ്പാർട്ടികൾ മുർമ്മുവിനെ സ്വാഗതം ചെയ്തുകഴിഞ്ഞു. ബിജു ജനതാദള്ളും YSR കോൺഗ്രെസ്സുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. പക്ഷെ പിന്നോക്ക വിഭാഗങ്ങളെ ഉദ്ധരിക്കാൻ നടക്കുന്ന കമ്മ്യൂണിസ്റ്റുകൾ ഈ രാഷ്ട്രപതി തെരെഞ്ഞെടുപ്പിലും അവരുടെ തനിനിറം കാട്ടുകയാണ്. അവർക്ക് പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് മാത്രം മതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയം വിഷയമാകേണ്ട കാര്യമില്ല. പ്രതിപക്ഷവും ഭരണപക്ഷവുമെല്ലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യോജിച്ച് നിന്ന ചരിത്രമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല ഈ ചരിത്ര തീരുമാനത്തിനൊപ്പം നിൽക്കാൻ സിപിഎമ്മിന് യോഗമില്ല. പക്ഷെ അധികാരത്തിനു വേണ്ടി അഴിമതിക്കാരായ കോൺഗ്രസിനൊപ്പം ചേരാൻ സിപിഎമ്മിന് ഒരു സങ്കോചിവുമില്ല.

Meera Hari

Recent Posts

മേയറുടെ വഴി തടയൽ ! കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണം ;തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം.…

15 mins ago

മുസ്ലിം തടവുകാർക്ക് കേരളാപോലീസിന്റെ സഹായത്തോടെ തീ-വ്ര-വാ-ദ-ക്ലാ-സ്സ്

ചട്ടങ്ങൾ കാറ്റിൽ പറത്തി മ-ത-തീ-വ്ര-വാ-ദി-ക-ൾ-ക്ക് സംഘടിക്കാൻ അനുമതി; സർവ സഹായവും ചൊരിഞ്ഞ് അധികൃതർ

31 mins ago

അവസാനത്തെ അടവുമായി കമ്മികൾ

മേയറിനെ വെളുപ്പിക്കാൻ പെടാപ്പാട്പെട്ട് സിപിഎം ; വാരിയലക്കി യുവാവ് ; ദൃശ്യങ്ങൾ കാണാം...|

44 mins ago

ഭരണഘടനയെ കഴുത്തുഞെരിച്ച് കൊന്നതാണ് കോൺഗ്രസിന്റെ ചരിത്രം!അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല ; രൂക്ഷ വിമർശനവുമായിയോഗി ആദിത്യനാഥ്

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബാസാഹേബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് കോൺഗ്രസ്…

1 hour ago

ബിജെപി രാജ്യത്തെ മാതൃശക്തിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രണ്ടു ഘട്ടങ്ങളായി നടക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം ബിജെപിക്ക് വിലങ്ങുതടിയാകുമോ ? BJP

2 hours ago

കോൺഗ്രസിന്റെത് തെറ്റായ പ്രചാരണം ! ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി ;വിജയം ഉറപ്പിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 hours ago