Featured

അഭിമാന നിമിഷം ഈ അധികാര മാറ്റം ഇനി കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാണോ ? | Droupadi Murmu

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. ഒരു ചരിത്ര നിമിഷത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ വമ്പിച്ച ആഘോഷങ്ങളാണ് നടന്നത്. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലി. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് വരുന്ന ആദ്യത്തെ രാഷ്ട്രപതി എന്ന ചരിത്രമാണ് ദ്രൗപദി മുർമു ഇന്ന് കുറിച്ചത്. സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റ മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാജ്യം നൽകിയ അവസരത്തിന് നന്ദി. നിങ്ങളുടെ ആത്മവിശ്വാസമാണെന്റെ ശക്തി, രാജ്യം തന്നിൽ ഏൽപിച്ച വിശ്വാസമാണ് ഇത്ര വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കരുത്താവുന്നത്. ദ്രൗപദി മുർമു രാഷ്ട്രപതിയായിട്ടുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിൽ രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുർമു. ദില്ലിയിലെ സെൻട്രൽ ഹാളിലാണ് ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ, ലോക്സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രൗഢ ഗംഭീരമായ വരവേൽപ്പിനായി ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിയിരുന്നു. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിച്ചത്. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു 6,76,803 വോട്ട് മൂല്യം നേടിയാണ് ചരിത്രനിമിഷത്തിന് വേദിയൊരുക്കിയത്.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ്ഗ വനിതയാണ് ദ്രൗപദി. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ദ്രൗപദി മാത്രമല്ല 1977 ൽ നീലം സഞ്ജീവ് റെഡ്‌ഡി മുതൽ ഇങ്ങോട്ടുള്ള എല്ലാ രാഷ്ടപതിമാരും സത്യപ്രതിജ്ഞ ചെയ്തത് ജൂലൈ 25 നായിരുന്നു. ഇന്ത്യൻ രാഷ്ട്രപതിമാർ എന്തുകൊണ്ടാണ് ജൂലൈ 25 നു സത്യപ്രതിജ്ഞ ചെയ്യുന്നത് ?

രാജ്യത്തിന്റെ ആറാമത് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്‌ഡി 1977 ജൂലൈ 25 നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതുമുതലിന്നുവരെ എല്ലാ രാഷ്ട്രപതിമാരും അവരവരുടെ കാലാവധി തികച്ചു എന്നതാണ് ജൂലൈ 25 സത്യപ്രതിജ്ഞാ ദിനമായി വരാൻ കാരണം. അഞ്ചുവർഷം തികക്കുന്ന എല്ലാ രാഷ്ട്രപതിമാരുടെയും കാലാവധി ജൂലൈ 24 ന് അവസാനിക്കുകയും അടുത്ത ദിവസം പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയുമാണ് കഴിഞ്ഞ നാലര പതിറ്റാണ്ടായി നടന്നുവരുന്നത്.

1950 ജനുവരി 26 നാണ് ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദ് അധികാരമേറ്റത്. 1962 മെയ് 13 വരെ അദ്ദേഹം പദവിയിൽ തുടർന്നു. എസ് രാധാകൃഷ്ണൻ അടുത്ത രാഷ്ട്രപതിയായി കാലാവധി തികച്ചു. തുടർന്നുവന്ന ഫക്‌റുദ്ദിൻ അലി അഹമ്മദിനും സക്കീർ ഹുസൈനും കാലാവധി തികക്കാനായില്ല. വിവി ഗിരിയാണ് പിന്നീട് കാലാവധി തികച്ച രാഷ്ട്രപതി. 1977 നു ശേഷം പദവിയിലിരുന്ന 9 രാഷ്ട്രപതിമാരും കാലാവധി തികച്ചു. ഇത് തുടരുകയാണെങ്കിൽ അടുത്ത രാഷ്ട്രപതിയും ചുമതലയേൽക്കുക ജൂലൈ 25 നായിരിക്കും.

Meera Hari

Recent Posts

നടി കനകലത അന്തരിച്ചു ; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…

5 hours ago

ആം ആദ്മി പാര്‍ട്ടിയുടെ ചെലവു നടത്തിയത് ഖ-ലി-സ്ഥാ-നി ഭീ-ക-ര-രോ? NIA അന്വേഷണത്തിന് ഉത്തരവ്

ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…

5 hours ago

ബംഗാൾ ഗവർണർക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ തൃണമൂൽ ബന്ധം പുറത്ത് |OTTAPRADHAKSHINAM|

ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor

6 hours ago

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…

6 hours ago

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…

7 hours ago

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…

7 hours ago