General

സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു; ‘ലഹരിക്കെതിരേ ഒറ്റ മനസോടെ പൊരുതണം’; കാമ്പയിനുമായി ഡെപ്യൂട്ടി സ്പീക്കര്‍

അടൂർ: ലഹരിക്കെതിരേ നാം ഒറ്റ മനസോടെ പൊരുതണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ അടൂര്‍ സബ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ലഹരി വസ്തുക്കള്‍ക്ക് കീഴടങ്ങുന്നവരില്‍ ഏറിയപങ്കും യുവാക്കളും വിദ്യാര്‍ഥികളുമാണ് എന്നത് ഗൗരവകരമാണ്. പുതിയ തലമുറയെ വഴിതെറ്റിക്കാന്‍ മയക്കുമരുന്നു മാഫിയാ സംഘങ്ങള്‍ വലവിരിച്ചു കാത്തുനില്‍ക്കുകയാണ്. അവയില്‍ നിന്നെല്ലാം നമ്മുടെ കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

അടൂര്‍ ബിആര്‍സിയില്‍ നടന്ന പരിശീലനത്തില്‍ സബ് ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ അധ്യക്ഷനായിരുന്നു. സ്മിത എം നാഥ്, അഡ്വ. ജോസ് കളീക്കല്‍, സീമദാസ്, കെ. സുധ, കെ. ആര്‍. ജയകുമാര്‍, എസ്. ദിലീപ്കുമാര്‍, റ്റി. സൗദാമിനി തുടങ്ങിയവര്‍ സംസാരിച്ചു.

Meera Hari

Recent Posts

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും…

12 mins ago

ഇരകളുടെ സ്വകാര്യത ഉറപ്പാക്കണം! പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസ്

ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത…

32 mins ago

നടുറോഡില്‍ മാസ് കാണിച്ചതില്‍ സഖാവ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ! നടപടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ…

49 mins ago

ഇയാൾ ഒരു നേതാവാണോ ?

വീണ്ടും സ്വന്തം പാർട്ടിയിലെ പ്രവർത്തകനെ ത-ല്ലി ഡി കെ ശിവകുമാർ ! കോൺഗ്രസുകാർക്ക് അഭിമാനമില്ലേയെന്ന് ബിജെപി

58 mins ago

POK പിടിച്ചെടുത്താല്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ഫാറൂഖ് അബ്ദുള്ള; പാക്ക് ഭാഷയെന്ന് ബിജെപി

'അധിനിവേശ കശ്മിര്‍ പിടിച്ചെടുത്താല്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുള്ള.…

1 hour ago

പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഒരു വെടുയുണ്ടപോലും ഉപയോഗിക്കേണ്ടി വരില്ല

പി ഒ കെ തൊട്ടാൽ പാകിസ്ഥാൻ അണ്വായുധം പ്രയോഗിക്കും ! ഭീഷണിപ്പെടുത്തി വിഘടനവാദികൾ കൂസലില്ലാതെ ഇന്ത്യ I FAROOQ ABDULLAH

2 hours ago