MURDER
ഭോപ്പാല്‍: മദ്യപിക്കാൻ പണം നൽകാത്തതിന് കൂടെ താമസിക്കുന്ന സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത് (Drunkard Attacked His Partner) നാല്പത്തിയഞ്ചുകാരൻ. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. പണം നല്‍കാത്തതിനെ തുടര്‍ന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു.
ലവ് കുഷ് പട്ടേല്‍ എന്ന 45കാരനെയാണ് സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തത്. സംഭവം നടത്തിയ ശേഷം ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലിസ് പിടികൂടുകയായിരുന്നു. അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷമായി സോനുവിനൊപ്പം പട്ടേല്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് 400 രൂപ ചോദിച്ചു.
എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലിസ് പറയുന്നു. സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പോലിസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…