Kerala

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാനിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി; നോട്ടീസ് നല്‍കി ആര്‍ടിഒ

കണ്ണൂർ: കണ്ണൂർ: ആർ.ടി.ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടികള്‍ ആരംഭിച്ചു. ഇരിട്ടി ആര്‍ടിഒ ഇതു സംബന്ധിച്ച നോട്ടീസ് നല്‍കി. അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു.

ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മ ലാല്‍ അറിയിച്ചിരുന്നു. വാഹനം തിരികെ നിരത്തിലിറക്കാന്‍ നിയമപരമായുള്ള അവസരങ്ങള്‍ ഇ-ബുള്‍ ജെറ്റുകാര്‍ക്ക് ലഭിക്കും. ഇതില്‍ പിഴ അടക്കേണ്ടത് നിര്‍ണായകമായിരിക്കും. അതെല്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു പോകും.

അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്. അതേസമയം ആര്‍ടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുൾ ജെറ്റ് ഫാൻസായ 17 പേർക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ സോഷ്യൽ മീഡിയയിൽ വന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ബംഗാൾ ഉൾക്കടലിൽ പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ്!സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ|INDIA BANGLADESH ISSUE

അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…

15 minutes ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം I RAJENDRA ARLEKAR

അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…

1 hour ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ അനഘ ആർലേക്കറുടെ പ്രസംഗം ! LADY GOVERNOR ANAGHA ARLEKAR

ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…

2 hours ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

3 hours ago

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് പോളണ്ട് | POLAND BANS COMMUNIST PARTY

പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…

3 hours ago

തടസങ്ങൾ മാറും ! അർഹിച്ച അംഗീകാരം തേടിയെത്തും | CHAITHANYAM

വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

3 hours ago