ദില്ലി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ‘മത്സ്യ സമ്പാദ യോജന’ യാഥാർത്ഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . കൂടാതെ കൃഷിക്കാര്‍ക്കു നേരിട്ടു പ്രയോജനപ്പെടുന്നതിനായുള്ള സമഗ്ര ബ്രീഡ് ഇംപ്രൂവ്മെന്റ് വിപണന കേന്ദ്രവും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായ ഇ-ഗോപാല ആപ്പും നിലവിൽ വന്നു.
കർഷകർക്ക് ഇടനിലക്കാരിൽ നിന്നും സ്വാതന്ത്ര്യം നൽകുമെന്നും കന്നുകാലികളുടെ ഉത്പാദന ക്ഷമത, ആരോഗ്യം, ഭക്ഷണക്രമം എന്നിവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ‘ഇ-ഗോപാല’ ആപ്പിൽ നിന്നും ലഭ്യമാകുമെന്നും ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു.
‘നല്ല ഇനം മൃഗങ്ങളെന്ന പോലെ അവയുടെ പരിപാലനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രാധാന്യമർഹിക്കുന്നു. ഇതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാങ്കേതിക വിദ്യ ഉപയോഗിച്ചു വരികയായിരുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഇ-ഗോപാല ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.’ മോദി പറഞ്ഞു. ഇ ഗോപാല ആപ്ലിക്കേഷൻ കന്നുകാലി കർഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ മാധ്യമം ആയിരിക്കും. വിപുലമായ കന്നുകാലികളെ തെരഞ്ഞെടുക്കാൻ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കാം. കന്നുകാലികളുടെ ആരോഗ്യം, ഭക്ഷണക്രമം, ഉത്പാദന ക്ഷമത എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും.
മൂന്ന് നാല് വർഷത്തിനുള്ളിൽ മത്സ്യബന്ധനരംഗത്ത് വൻ കുതിച്ചുചാട്ടമാണ് മത്സ്യസമ്പാദ യോജന വഴി ലക്ഷ്യമാക്കുന്നത്. പട്ന, പൂർണ്ണിയ, സീതാമർഹി, മാതേപുര, കിഷൻഗഞ്ച്, സമസ്തിപൂർ എന്നിവിടങ്ങളിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതിയിലൂടെ മത്സ്യബന്ധന മേഖലയ്ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ, പുതിയ ഘടനവും പുതിയ വിപണിയും ലഭിക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…