കുമിളി: പകുതി വില തട്ടിപ്പ് കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന ഷീബാ സുരേഷിനെയും ഭർത്താവിനെയും വിദേശത്ത് നിന്ന് തിരികെ നാട്ടിലെത്തിച്ച് കേന്ദ്ര ഏജൻസിയായ ഇ ഡി. ഇരുവരെയും കുമിളിയിലെ വസതിയിൽ ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ഇരുവരും മകൾക്കൊപ്പം വിദേശത്തായിരുന്നു. തുടർന്ന് ഇ ഡി വീട് പൂട്ടി സീൽ ചെയ്തിരുന്നു. കോൺഗ്രസ് നേതാവും മുൻ കുമിളി പഞ്ചായത്ത് പ്രസിഡന്റുമാണ് ഷീബ.
കേരളാ പോലീസ് തൊടാതെ വിട്ട കേസിലെ സുപ്രധാന കണ്ണിയെയാണ് ഇ ഡി ഇപ്പോൾ വിടാതെ പിടിച്ചിരിക്കുന്നത്. ഷീബ പ്രതിയല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗമെന്ന നിലയിൽ ഷീബയ്ക്ക് ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ഇ ഡി വിലയിരുത്തൽ. ഇടുക്കി ജില്ലയിൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് അനന്തു കൃഷ്ണൻ നേരിട്ടായിരുന്നു. എന്നാൽ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഷീബ സുരേഷ് ആയിരുന്നു.
സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായിട്ടാണ് ഷീബയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. തട്ടിപ്പ് കേസിൽ സുപ്രധാന തെളിവുകളും വിവരങ്ങളും ഷീബയിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോഴാണ് ഇ ഡി യുടെ ചടുല നീക്കം. പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ 40000 ത്തോളം പേരാണ് ഇരയായത്.1000 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്ക്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി സംഘം പരിശോധിക്കുന്നത്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…