Kerala

പിടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരമാര്‍ശം തെറ്റ്;അത് പിന്‍വലിച്ച് മാപ്പ് പറയണം; രമേശ് ചെന്നിത്തല

രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത പിടി ഉഷക്കെതിരെയും, വടകര എംഎല്‍എ കെ.കെ രമക്കെതിരെയും ആക്ഷേപം ഉന്നയിച്ച സിപിഐഎം കേന്ദ്ര കമ്മറ്റി അംഗവും എംപിയുമായ എളമരം കരീമിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരമാര്‍ശം തെറ്റാണ്. പിടി ഉഷ രാഷ്ട്രീയമുള്ള ആളല്ല. അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെകെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്ന ജനപ്രതിനിധിയാണ് രമയെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ ആക്രമിച്ച് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ആഭ്യന്തരമന്ത്രി താനായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കുമായിരുന്നു. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ സജി ചെറിയാന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

8 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

15 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

31 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

42 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

43 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

51 mins ago