പ്രതീകാത്മക ചിത്രം
ദില്ലി: രാജ്യത്തെ വോട്ടർപട്ടികയിൽ സമഗ്രവും തീവ്രവുമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിക്ക് അംഗീകാരം നൽകുന്നതിനുമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ (സിഇഒമാർ) പങ്കെടുത്ത ഉന്നതതല യോഗം ദില്ലിയിൽ ചേർന്നു. അടുത്തിടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയകരമായി നടപ്പാക്കിയ ‘പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം’ (Special Intensive Revision – SIR) രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം എപ്പോൾ സാധ്യമാകും എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന്, മിക്ക സിഇഒമാരും സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും ഉറപ്പ് നൽകിയതായാണ് വിവരം. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, ഇരട്ടപ്പേരുകൾ, പൗരന്മാരല്ലാത്തവർ എന്നിവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയും അതോടൊപ്പം യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പ്രത്യേക പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യം. വോട്ടർപട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്.
പരിഷ്കരണ സമയത്ത് വോട്ടർമാരെ തിരിച്ചറിയുന്നതിനും അവരുടെ താമസസ്ഥലം ഉറപ്പാക്കുന്നതിനും ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ രേഖകൾ തീരുമാനിക്കുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…