Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ;കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതി

തിരുവനന്തപുരം: കനത്ത ചൂടിൽ ചുട്ടുപൊള്ളുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല
റിക്കോർഡിൽ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. 71.38 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കിയിലുള്ളത് 37 ശതമാനം ജലം മാത്രമാണ്. ആകെ സംഭരണികളിൽ ശേഷിക്കുന്നത് 41 ശതമാനം ജലമാണ്. നീരാഴുക്കും കഴിഞ്ഞ വർഷത്തേതിന്റെ പകുതിയായിട്ടുണ്ട്.

കേരളം ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ (AWS) ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി.

പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6°c ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി (36.2°c). അതേ സമയം AWS (ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ) പലയിടങ്ങളിലും 40 °C ന് മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ചേമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂർ, കൂത്താട്ടുകുളം,മണ്ണാർക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് AWS ൽ രേഖപ്പെടുത്തിയ താപനില.അതേസമയം തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യതയുണ്ട്.

anaswara baburaj

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

2 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

2 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

3 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

3 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

3 hours ago