Featured

വേനൽ കടുക്കുന്നു; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

ഇടുക്കി: സംസ്ഥാനത്ത് വേനല്‍ ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെയോടെ സംസ്ഥാനത്ത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2018 ഏപ്രില്‍ 20 ലെ 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം എന്ന റെക്കോര്‍ഡാണ് മറികടന്നത്.സംസ്ഥാനത്ത് കടുത്ത് ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തന്നെ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഇന്നലെ സംസ്ഥാനത്ത് 27.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.

55.68 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നു വാങ്ങി. 2022 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം കെഎസ്‌ഇബി അണക്കെട്ടുകളിലുണ്ട്.ഈ മാസത്തെ പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 78.22 ദശലക്ഷം യൂണിറ്റ് ആണ്. വരും ദിവസങ്ങളില്‍ ഉപയോഗം ഉയരുമെന്നമാണ് കെഎസ്‌ഇബി. കണക്കുകൂട്ടുന്നത്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുക എന്നത് കെ.എസ്.ഇ.ബിക്ക് സാധിക്കാതെ വരും.തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരും എന്നാണ് കെഎസ്‌ഇബിയുടെ നിഗമനം.

admin

Recent Posts

വീണ്ടും വോട്ടെടുപ്പ് !കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ…

2 mins ago

സിബിഐ റെയ്‌ഡ്‌ നീണ്ടത് ആറ് മണിക്കൂറുകൾ ! പിടിച്ചെടുത്തത് വൻ ആയുധശേഖരം

ബങ്കറുകളും ടണലുകളും ഉണ്ടെന്ന് മൊഴി ! സന്ദേശ്ഖലി അന്വേഷണം പുതിയ തലങ്ങളിലേക്ക്

5 mins ago

കോൺഗ്രസിന്റെ കള്ളം കൈയ്യോടെ പൊളിച്ചടുക്കി ബിജെപി

മോദിയുടെ വിമർശനം ശരി തന്നെ ; കോൺഗ്രസ് പരിഗണന നൽകിയിരുന്നത് മുസ്ലിങ്ങൾക്ക് ; വീഡിയോ കാണാം...

1 hour ago

അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാൻ ! മറ്റ് ചികിത്സകളുടെ ആവശ്യമില്ല ; ആം ആദ്മി പാർട്ടിയുടെ കള്ളപ്രചാരണം പൊളിച്ചടുക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും…

2 hours ago

മോദിയുടെ ഭരണത്തില്‍ സ്ത്രീകള്‍ എന്തുകൊണ്ട് കൂടുതലായി വോട്ടു ചെയ്യാന്‍ എത്തുന്നു |അഡ്വ. ജി അഞ്ജന ദേവി

വികസനം എന്നത് പ്രത്യക്ഷമായി കാണുന്നു എന്നതാണ് മോഡിയുടെ ഗ്യാരണ്ടി. വികസനമാണ് മുഖ്യവിഷയമൈന്ന് ഭരണകക്ഷി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ പ്രകടനത്തിലുള്ള ആത്മവിശ്വാസമാണ് കാണുന്നത്

2 hours ago

“നരേന്ദ്രമോദി കരിമൂർഖൻ” ; അധികാരത്തിലെത്തിയാൽ തിരിഞ്ഞുകൊത്തും ; പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ അവഹേളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കരിമൂർഖനോട് ഉപമിച്ചാണ് രേവന്ത് റെഡ്ഡി മോദിയെ…

2 hours ago