മോദിയെ ട്വിറ്ററിൽ പിന്തുടർന്ന് ഇലോൺ മസ്‌ക് ; ടെസ്‌ല വിരുന്നെത്തുമോ ഇന്ത്യൻ മണ്ണിൽ ?

ദില്ലി : ട്വിറ്ററിന്റെ പുതിയ ഉടമയും വ്യവസായിയും ലോകത്തെതന്നെ രണ്ടാമത്തെ അതിസമ്പന്നനുമായ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ചതാണ് ടെക് ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാർത്ത. ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവർമാരുള്ള വ്യക്തികളിൽ ഒരാളാണ് മസ്ക്– 13.4 കോടി ഫോളോവർമാരാണ് അദ്ദേഹത്തിന് നിലവിലുള്ളത്. അതെ സമയം മസ്ക് ഫോളോ ചെയ്യുന്നത് 193 പേരെ മാത്രമാണ്.

ട്വിറ്ററിൽ 8.77 കോടി പേരാണ്പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോളോ ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആഗോളനേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ തുടങ്ങിയ ലോകനേതാക്കളെയും മസ്ക് ഫോളോ ചെയ്യുന്നുണ്ട്.

മോദിയെ മസ്‌ക് ഫോളോ ചെയ്ത് തുടങ്ങിയതോടെ മസ്കിന്റെ കമ്പനിയായ ടെസ്‍ല ഇന്ത്യയിലേക്കു വരികയാണെന്ന വാർത്തകൾക്ക് ചൂട് പിടിക്കുകയാണ്.ഇത്തരത്തിലുള്ള വാർത്തകൾ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇലക്ട്രോണിക് കാറുകൾ ഉൾപ്പെടെ നിർമിക്കുന്ന ടെസ്‌ലയുടെ ഫാക്ടറി ഇന്ത്യയിലേക്കു വരികയാണോയെന്ന സംശയമാണ് പല ട്വിറ്റർ ഉപയോക്താക്കളും ഇപ്പോൾ പങ്കു വയ്ക്കുന്നത്. മറുവശത്ത് മസ്‌ക് ആയതിനാൽത്തന്നെ അപ്രതീക്ഷിതമായ വാർത്തകൾ ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആരാധകപക്ഷം വാദിക്കുന്നത്.

Anandhu Ajitha

Recent Posts

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

13 mins ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

36 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

1 hour ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

3 hours ago