വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷ് ചർച്ച നടത്തുന്നു
വാഷിങ്ടൺ ഡി.സി : തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി അമേരിക്കയിലെ പ്രമുഖ നഗരങ്ങളുമായി വിവിധ മേഖലകളിൽ സഹകരണം വിപുലമാക്കാൻ നടപടി. ഐ.ടി, സ്മാർട്ട് സിറ്റി, സാംസ്കാരിക കൈമാറ്റം, വിദ്യാഭ്യാസം, നഗരഭരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഇന്ത്യൻ എംബസി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വാഷിങ്ടണിൽ ഇന്ത്യൻ എംബസി സന്ദർശിച്ച തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉന്നത എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.
കേരളത്തിന്റെ തനതായ കലാപാരമ്പര്യങ്ങളെയും സാംസ്കാരിക പൈതൃകത്തെയും അമേരിക്കയിൽ കൂടുതൽ ജനകീയമാക്കാനുള്ള സാധ്യതകൾ ചർച്ചയിൽ പ്രധാന വിഷയമായി. കളരിപ്പയറ്റ്, കഥകളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ സാംസ്കാരിക പാക്കേജ് ഒരുക്കിയാൽ അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി. ഇത്തരം പരിപാടികൾക്ക് വേദി ഒരുക്കാനും പ്രചാരം നൽകാനും എംബസിയുടെ നേതൃത്വത്തിൽ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ! വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച വിജയകരം pic.twitter.com/msmik8CljW
— Tatwamayi News (@TatwamayiNews) August 7, 2026
തിരുവനന്തപുരം കോർപ്പറേഷൻ വിഭാവനം ചെയ്യുന്ന അന്തർദേശീയ സഹകരണ പദ്ധതികളും മേയർ വി.വി. രാജേഷ് വിശദീകരിച്ചു. അമേരിക്കയിലെ നഗരങ്ങളുമായി ഐ.ടി., ഡിജിറ്റൽ നവീകരണം, സ്മാർട്ട് സിറ്റി വികസനം, മാലിന്യസംസ്‌കരണം, നഗരാസൂത്രണം, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ദീർഘകാല പങ്കാളിത്തം സ്ഥാപിക്കാനുള്ള പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഇത്തരം സഹകരണ സംരംഭങ്ങൾ ഫലപ്രദമാകാൻ ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം അനിവാര്യമാണെന്നും, അതിൽ ഇന്ത്യൻ എംബസിയുടെ തുടർച്ചയായ പിന്തുണ നിർണായകമാണെന്നും മേയർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപ്പറേഷൻ അവതരിപ്പിച്ച വികസന കാഴ്ചപ്പാടിനും അമേരിക്കൻ നഗരങ്ങളുമായുള്ള സഹകരണ നിർദേശങ്ങൾക്കും എംബസി ഉദ്യോഗസ്ഥർ അനുകൂലമായ പ്രതികരണമാണ് നൽകിയത്. എംബസിയുടെ ഈ സമീപനം ഭാവിയിൽ കൂടുതൽ ഔദ്യോഗിക സഹകരണത്തിനും സാംസ്കാരിക, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെ സംയുക്ത പദ്ധതികൾക്കും വഴിയൊരുക്കുമെന്ന പ്രതീക്ഷ മേയർ വി.വി. രാജേഷ് പ്രകടിപ്പിച്ചു. അമേരിക്കൻ സന്ദർശനത്തിനിടെ വിവിധ നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക മേഖലകളിലെ വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് ആഗോള പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…