കോഴിക്കോട്: ആരോഗ്യകേന്ദ്രത്തില്‍ ഉപയോഗ്യ ശൂന്യമായി നശിച്ചത് ലക്ഷങ്ങളുടെ കൊവിഷീല്‍ഡ് വാക്സിന്‍ എന്ന് റിപ്പോർട്ടുകൾ.സംഭവം കോഴിക്കോട് ജില്ലയിലെ ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ. വാക്സിന്‍ സൂക്ഷിച്ചതിലെ പിഴവ് മൂലം കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായി പോയിരിക്കുന്നത്. സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങികഴിഞ്ഞു.
വാക്സിൻ നശിച്ചതിനു പിന്നിൽ ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുളള താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ കോള്‍ഡ് ബോക്സില്‍ വയ്ക്കുകയും ഇതോടെ തണുത്ത് കട്ടപിടിക്കുകയും ചെയ്തു. എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്സിനാണ് നശിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തായാലും സംഭവം ഗൗരവമായി കാണുന്നതായും അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും ഡിഎംഒ ഡോ. ജയശ്രീ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി നില നില്‍ക്കുന്നതിനിടെയാണ് കോഴിക്കോട്ട് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം എത്തിച്ച കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായി പോയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഭരണകൂടം ഇപ്പോൾ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…