Categories: Kerala

ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് പോയത് പണമോ, സ്വർണമോ? ജയരാജൻ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീനില്‍ ഇരിക്കെ അടിയന്തരമായി സഹകരണ ബാങ്കിലെ ലോക്കറിലെത്തിയത് സ്വർണക്കടത്തുമായുള്ള അന്വേഷണത്തെ ഭയന്നാണെന്ന് കെ.സുരേന്ദ്രൻ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഒരു ഭാഗം പോയത് ഇ.പി ജയരാജന്റെ മകനിലേക്കാണ്‌.

മകനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇവർക്ക് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തങ്ങളിലേക്കെത്തുന്നോ എന്ന ഭയമുണ്ടാവും. അല്ലെങ്കിൽ ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് പോയത് പണമോ, സ്വർണമോ, മറ്റ് രേഖകളോ ആണെന്ന് വ്യക്തമാക്കാൻ ഇ.പിക്ക് ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ വ്യക്തമായ ഉത്തരം കിട്ടും. മുഖ്യമന്ത്രിയുടെ മകനും ദുബായിൽ നിന്ന് അഴിമതിക്ക് ചുക്കാൻ പിടിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ അന്വേഷണത്തേയും അട്ടിമറിക്കുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലം വരെ കൃത്യമായ അന്വേഷണം നടക്കില്ല. തന്നിലേക്ക് കൂടി അന്വേഷണം വരുമെന്ന് കണ്ടാണ് കെ.ടി ജലീലിന് മുഖ്യമന്ത്രി വലിയ പിന്തുണ നൽകുന്നത്. എല്ലാം ഫെയ്സ്ബുക്കിലൂടെ മറുപടി പറയാൻ ഫെയ്സ്ബുക്കല്ല ജലീലിനെ മന്ത്രിയാക്കിയത്. ഈ വിധത്തിൽ മുന്നോട്ട് പോവാനാണെങ്കിൽ ജലീലിനെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വപ്നയ്ക്ക് ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. ആശുപത്രിയിലെത്തി നേഴ്സുമാരുടെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. ആശുപത്രിയിലെ നഴ്സുമാരുടെ ഫോൺ വിശദമായി പരിശോധിക്കണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

B4 Admin

Recent Posts

മാവോയിസ്റ്റ് കോട്ടയായ പുവർത്തിയിൽ പൊലീസും നാട്ടുകാരും ചേർന്ന് ചരിത്രപരമായ ദീപാവലി ആഘോഷം: ഭീകരവാദത്തിന്റെ അന്ത്യം കുറിച്ച് സമാധാനത്തിന്റെ വെളിച്ചം പരക്കുന്നു!

നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…

2 hours ago

ഭീകരവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറിയ കശ്മീരിൽ സുവർണ്ണ ദീപാവലി! ശ്രീനഗറിലെ ലാൽ ചൗക്കിൽ ആയിരങ്ങൾ ഒത്തുകൂടി ദീപങ്ങൾ തെളിയിച്ചു!

ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…

3 hours ago

സനാതന ആചാരങ്ങളെ അധിക്ഷേപിക്കുന്ന കോൺഗ്രസ് സമീപനത്തിനെതിരെ കടുത്ത അമർഷം: ദീപാവലിയെ എട്ടുദിവസത്തെ പെരുന്നാളാക്കി മാറ്റി മല്ലികാർജുൻ ഖാർഗെയുടെ വിവാദ പ്രസ്താവന!

ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…

3 hours ago

കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ വേദാന്ത യുക്തിയും ദയാനന്ദ പാരമ്പര്യവും പ്രസക്തമാകുന്നു! കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദിനാചരണത്തിൽ ആചാര്യശ്രീ രാജേഷ്!

വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…

6 hours ago

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

18 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

24 hours ago