E P Jayarajan
തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജൻ മറുപടി നൽകും. ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണ് വിവാദ റിസോർട്ടെന്നും ആയതിനാൽ വിഷയത്തിന്മേൽ അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശിക്കുകയായിരുന്നു.
ഒക്ടോബർ ആറിനാണ് ഇ.പി.ജയരാജന്‍ അവധിയിൽ പ്രവേശിക്കുന്നത്. ചികിൽസയ്ക്കെന്ന പേരിൽ അവധിയെടുത്ത ജയരാജൻ പിന്നീട് അവധി നീട്ടിയിരുന്നു. പുതിയ വിവാദങ്ങൾ ഉയർന്നുവന്നതിനാൽ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് വിശദീകരണം നൽകാന്‍ കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു. പി.ജയരാജൻ ആരോപണം ഉന്നയിക്കുമ്പോൾ ഇ.പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. ഇ.പിയുടെ വിശദീകരണവും പിബി നിലപാടും കണക്കിലെടുത്താകും തുടർനടപടികൾ സ്വീകരിക്കുക . പാർട്ടി പരിപാടികളിൽനിന്ന് ഇ.പി.ജയരാജൻ വിട്ടുനിൽക്കുന്നതിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ സജീവമാകാൻ ഇ പിയോട് ഇരുവരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ ഇ.പി.ജയരാജൻ പങ്കെടുത്തു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…