ഈരാറ്റുപേട്ട അയ്യപ്പൻ
കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ചരിഞ്ഞത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍. കേരളത്തിലെ പല പ്രശസ്തരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആനയായിരുന്നു.നാലുമാസം മുമ്പ് കൊല്ലം ചടയമംഗലത്തും തൃശ്ശൂരിലും ചേര്‍ത്തലയിലുംവെച്ച് ആന കുഴഞ്ഞുവീണിരുന്നു. പിന്നീട്, സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വീണുപോവുകയായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളില്‍ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്‍. കോടനാട്ട് നിന്നും വനംവകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തില്‍ പരവന്‍പറമ്പില്‍ വെള്ളൂകുന്നേല് കുഞ്ഞുഞ്ഞ് ജോസഫ് തോമസും ഭാര്യ ഈത്തമ്മയും ചേര്‍ന്നാണ് ആനയെ വാങ്ങിയത്. അന്ന് ആരാം എന്നായിരുന്നു പേര്. 1977 ഡിസംബര്‍ 14നാണ് ആനയെ വെള്ളൂക്കൂന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു ആനയ്ക്ക് പ്രായം. സ്വതവേ ശാന്തപ്രകൃതക്കാരനായിരുന്നു. ഐരാവതസമന്‍ ഗജരാജന്‍, ഗജരത്നം ഗജോത്തമന്‍, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പന്‍.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…