Kerala

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ കൊടിയേറി..!; ഇനി ഉത്സവകാലം; ഗജവീരന്മാർ അണിനിരക്കും

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നു കൊടിയേറിയതോടെ ഏറ്റുമാനൂരിന് ഇനി ഉത്സവകാലം. കുംഭമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടു കണക്കാക്കിയാണു വർഷങ്ങൾക്കു മുൻപ് ഈ ഉത്സവം ക്രമീകരിച്ചത്.

ജ്യോതിശാസ്ത്ര ആചാര്യൻ തലക്കുളത്ത് ഭട്ടതിരിയാണ് ഏറ്റുമാനൂർ ഉത്സവം നടക്കേണ്ട മാസവും നാളും നിശ്‌ചയിച്ചത് എന്നാണു ഐതിഹ്യം.

ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആയിരം വർഷത്തേക്കു കൊടിയേറ്റിനുശേഷം പ്രദോഷം വരാത്തവിധമാണ് ആറാട്ടു നടക്കേണ്ട മാസവും ദിവസവും തലക്കുളത്ത് ഭട്ടതിരി കണക്കുകൂട്ടിയെടുത്തത്.

അതേസമയം പഴമക്കാർക്ക് കൃഷി വർഷത്തിന്റെ തുടക്കമാണ് ഏറ്റുമാനൂർ കൊടിയേറ്റ്. കൊടിയേറ്റ് ദിവസം നടുന്ന മരച്ചീനിയും നടുതലയും നല്ലവിളവ് നൽകുമെന്നാണു പഴമക്കാർ പറയുന്നത്. 10 ദിവസമുള്ള ഉത്സവം ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാതെ ആഘോഷമായി നടത്തുന്നതിനാണു ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വത്തിന്റെയും തീരുമാനം.

മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉത്സവം ആഘോഷമായി നടത്തുന്നതിനു തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടന്നത്. പാസ് ഉപയോഗിച്ചാണ് ഏഴരപ്പൊന്നാന ദർശനം ഉൾപ്പെടെ നടന്നത്.

എന്നാൽ ഈ പ്രാവശ്യം ക്ഷേത്ര മൈതാനത്ത് പോലീസ് പ്രത്യേകം സജ്ജമാക്കിയ ബാരിക്കേഡ് വഴിയാണു ഭക്തരെ ഏഴരപ്പൊന്നാന ദർശനം നടത്തുന്നതിനു ക്ഷേത്രത്തിനുള്ളിലേക്കു കയറ്റുക. ഒന്നാം ഉത്സവം മുതൽ ഭക്തർക്കു ക്ഷേത്ര കൊടിമരച്ചുവട്ടിൽ പറ വഴിപാട് നടത്തുന്നതിനു സൗകര്യമുണ്ട്. എന്നാൽ ആറാട്ട് വഴിയിൽ പറ വഴിപാട് സ്വീകരിക്കില്ല. ഭക്തർക്കു വിളക്കു തെളിച്ച് ആറാട്ടിനു സ്വീകരണം നൽകാം.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു പ്രൗഢിയേകുന്നതിന് ഏറ്റുമാനൂരപ്പന്റെ സ്വർണത്തിടമ്പ് ശിരസ്സിൽ വഹിക്കാൻ ഗജവീരന്മാർ അണിനിരക്കും. ദേവസ്വം ബോർഡിലെ ഏറ്റവും വലിയ ആന മുല്ലയ്ക്കൽ ബാലക‍ൃഷ്ണൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, ഉഷശ്രീ ദുർഗ പ്രസാദ്, വായ്പൂര് ഗംഗാധരൻ, ചൈത്രം അച്ചു, നടയ്ക്കൽ ഉണ്ണിക്കൃഷ്ണൻ എന്നീ ആനകൾ വിവിധ ദിവസങ്ങളിൽ തിടമ്പ് വഹിക്കും. തുടർന്ന് അഞ്ചാം ഉത്സവം വരെ 3 ആനകളും ആറാം ഉത്സവം മുതൽ പത്താം ഉത്സവം വരെ 5 ആനകളും അണിനിരക്കും.

കൂടാതെ ആറാട്ട് പുറപ്പാടിനും തിരിച്ചെഴുന്നള്ളത്തിനും തിടമ്പെടുക്കുന്ന ആന കൂടാതെ രണ്ട് ആനകൾ അകമ്പടിയായി അണിനിരക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ ആവശ്യപ്രകാരം മന്ത്രി വി.എൻ.വാസവൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനുമായി ബന്ധപ്പെട്ടതിനെ തുടർന്നാണു മുല്ലയ്ക്കൽ ബാലക‍ൃഷ്ണനെ ഏറ്റുമാനൂർ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് ഉത്തരവിറക്കിയത്.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

7 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

8 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

9 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

9 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

12 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

15 hours ago