രാംഗോപാൽ വർമ്മ, ലോറൻസ് ബിഷ്ണോയി
കുപ്രസിദ്ധ അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയെ പുകഴ്ത്തി സിനിമാ സംവിധായകൻ രാംഗോപാൽ വർമ്മ. ലോറൻസ് ബിഷ്ണോയിയുടെ അത്രയും സൗന്ദര്യം ഇന്ത്യയിലെ ഒരുനടനും ഇല്ലെന്നാണ് ആർജിവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്ണോയിയുടെ ജീവിതം തിരശ്ശീലയിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ രാംഗോപാൽ വർമ്മ പ്രഖ്യാപിച്ചിരുന്നു.
“ഏറ്റവും വലിയ അധോലോകനായകനെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ഛോട്ടാ രാജനെപ്പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്ണോയിയേക്കാൾ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെ എനിക്ക് ഓർമവരുന്നില്ല.” – രാംഗോപാൽ വർമ്മ കുറിച്ചു.
ലോറൻസ് ബിഷ്ണോയിക്ക് നടൻ സൽമാൻ ഖാനോട് തോന്നിയ പകയേക്കുറിച്ച് രാംഗോപാൽ വർമ കഴിഞ്ഞദിവസം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിഷ്ണോയിയുടെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം പുകഴ്ത്തിയിരിക്കുന്നത്. “
സംവിധായകന്റെ പോസ്റ്റ് വന്നതിനുപിന്നാലെ നിരവധി പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സൽമാൻ ഖാനെ ലോറൻസ് ബിഷ്ണോയിയായി അഭിനയിപ്പിച്ചാൽ അതൊരു വലിയ വിരോധാഭാസമാവുമെന്നാണ് ഒരാളുടെ പ്രതികരണം. ആർജിവി അദ്ദേഹത്തിന്റെ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു മറ്റൊരു കമന്റ്. സംവിധായകന്റെ കണ്ടെത്തൽ ഇങ്ങനെയാണെങ്കിൽ ബിഷ്ണോയിയെ അവതരിപ്പിക്കാൻ അയാളെത്തന്നെ ഏൽപിച്ചാൽ പോരെയെന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…