ഇരിട്ടി: കാലവർഷ കെടുതിയിൽ കൃഷി നശിച്ച കർഷകർക്കുള്ള ധനസഹായം വൈകിപ്പിക്കുന്നതായി പരാതി. ആറളം കൃഷിഭവൻ്റെ പരിധിയിൽ വരുന്ന 147 കർഷകരുടെ നഷ്ടപരിഹാര തുകയാണ് വൈകിക്കുന്നത്. 2021-23 കാലയളവിൽ കാലവർഷ കെടുതിയിൽ കൃഷിനശിച്ച കർഷകർക്ക് സർക്കാർ അനുവദിച്ച തുകയാണ് വൈകുന്നത്. വന്യമൃഗ ശല്യവും ഉത്പാദന തകർച്ചയും നേരിടുന്ന കർശകർക്ക് ഇരുട്ടടിയായിരിക്കുകയാണ് അധികൃതരുടെ ഈ മെല്ലെപ്പോക്ക് സമീപനം.
സംസ്ഥാന സർക്കാറിൻ്റെ നഷ്ടപരിഹാര വിഹിതം 1410212 രൂപയും കേന്ദ്ര വിഹിതം 229773 രൂപയും ചേർന്ന് 1639985 രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, അക്കൗണ്ടിൽ ഇനിയും പണം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിനശിച്ച് വരുമാനം ഇല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് താൽക്കാലിക ആശ്വാസം എന്നനിലയിൽ ഉപകരിക്കുന്ന തുകയാണ് വൈകുന്നത്. കടക്കെണിയിൽ അകപ്പെടുന്ന കർഷകർ ഒരു നിവൃത്തിയും ഇല്ലാതെ ആത്മഹത്യ ചെയ്യുമ്പോഴും നഷ്ടപരിഹാര തുക വൈകിപ്പിക്കുകയാണ്.
നഷ്ടപരിഹാരത്തിനായി നിരന്തരം കൃഷി ഓഫിസ് കയറിയിറങ്ങിയതിൻ്റെ ഫലമായി 147 കർഷകരുടെ ധനസഹായ തുകയായാണ് 1639985 രൂപ അനുവദിച്ചതായി രേഖകളിൽ പറയുന്നത്. കർഷകന് സംഭവിച്ച യഥാർത്ഥ നഷ്ടത്തിൻ്റെ നാലിൽ ഒന്ന് പോലും ഇത് വരില്ലെങ്കിലും അനുവദിച്ച തുക പോലും തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരാത്തതിൻ്റെ അമർഷത്തിലാണ് കർഷകർ. നവകേരള സദസ്സിലടക്കം പരാതി നൽകി കാത്തിരിക്കുകയാണ് കർഷകർ. പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…