Kerala

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയച്ചു. ദമാം, അബുദാബി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്താത്തത്. 5.15ന് പുറപ്പെടേണ്ട ദമാം, 9.30ന് പുറപ്പെടേണ്ട അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ദുരിതത്തിലായി.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതേതുടര്‍ന്ന് ഇന്നലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.

ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര -അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ച് സമരം പിന്‍വലിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. എങ്കിലും ഈ പ്രഖ്യാപനത്തിനുശേഷം ഇന്നലെയും ഇന്നും സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

anaswara baburaj

Recent Posts

“വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞു ! പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലംപിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചന !” – പ്രതികരണവുമായി ഷാഫി പറമ്പിൽ

വടകര : തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് പ്രതികരിച്ച് ഷാഫി പറമ്പിൽ.…

2 hours ago

മാണ്ഡിയുടെ നായിക കങ്കണ തന്നെ? ഹിമാചലിൽ ബിജെപി തേരോട്ടം! | Kangana Ranaut

മാണ്ഡിയുടെ നായിക കങ്കണ തന്നെ? ഹിമാചലിൽ ബിജെപി തേരോട്ടം! | Kangana Ranaut

3 hours ago

സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ!ചന്ദ്രബാബു നായിഡുവിന്റേയും നിതീഷ് കുമാറിന്റെയും തീരുമാനങ്ങൾ നിർണ്ണായകമായേക്കും ; ചന്ദ്രബാബു നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം പുറത്തു വന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ . മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ…

3 hours ago

വല്ല്യ പരീക്ഷ 2024 !Counting Day | Special Live Show

വല്ല്യ പരീക്ഷ 2024 !Counting Day | Special Live Show

4 hours ago

എക്‌സിറ്റ് പോളുകളെ പോലും അട്ടിമറിച്ച് ബിജെപി

നവീന്റെ സ്വപ്നങ്ങൾക്കുമേൽ ആ-ണി-യ-ടി-ച്ച് ബിജെപി ; ഒഡിഷയിൽ നവീൻ യുഗം അവസാനിക്കുന്നു

4 hours ago