Everyone cast your votes and participate in the festival of democracy; Prime Minister congratulated the maiden voters of Madhya Pradesh and Chhattisgarh
ദില്ലി: തെരഞ്ഞെടുപ്പ് ദിനത്തിൽ മദ്ധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും കന്നി വോട്ടർമാർക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിൽ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും, ഛത്തീസ്ഗഡിൽ 70 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പുമാണ് ഇന്ന് നടക്കുന്നത്. ഓരോ വ്യക്തികളും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
”ജനാധിപത്യത്തിലെ ഈ ഉത്സവം ആഘോഷമാക്കാൻ മദ്ധ്യപ്രദേശിൽ നിന്നുള്ള എല്ലാ വോട്ടർമാരും ആവേശത്തോടെ ഇതിൽ പങ്കെടുക്കുമെന്ന് ഉറപ്പുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന എല്ലാ യുവാക്കൾക്കും ആശംസകൾ നേരുന്നുവെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
18,800 പോളിംഗ് സ്റ്റേഷനുകളിലായാണ് ഛത്തീസ്ഗഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാർത്ഥികളാണ് 70 സീറ്റുകളിലായി ജനവിധി തേടുന്നത്. ഈ മാസം ഏഴിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മദ്ധ്യപ്രദേശിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചു. 42,000ത്തോളം പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തൊട്ടാകെ സജ്ജീകരിച്ചിരിക്കുന്നത്. 2500ലധികം സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് പാർട്ടികൾ ഈ തെഞ്ഞെടുപ്പിനെ നേരിടുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…