Excitement that does not weaken age! The 70-year-old was among the long line of interviewees at Lulu; Rashid became a discussion among the youth
പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് 70-കാരനായ റഷീദ്. ലുലു ഗ്രൂപ്പിൻ്റെ പുതിയ ഇന്റർവ്യൂ സെക്ഷനിൽ യുവാക്കളോടൊപ്പം റഷീദ് ക്യൂ നിന്നത് കണ്ട് പലരും മക്കളോടൊപ്പം വന്നതാണോ എന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ തെല്ലും ആശങ്കപ്പെടാതെ താൻ ഇന്റർവ്യൂവിന് വന്നതാണെന്ന് റഷീദ് മറുപടി നൽകി. അഭിമുഖത്തിൽ പങ്കെടുക്കാനുള്ള നീണ്ടവരിയിൽ യാതൊരും മടുപ്പും കൂടാതെ റഷീദ് നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയതാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ റഷീദ് പറയും: ‘ജോലി കിട്ടിയാൽ അത് ഭാഗ്യമാണ്. വിളിച്ചാൽ പോകും’. 38 വർഷം പ്രവാസിയായിരുന്നു റഷീദ്. ‘പത്ത് പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക്’ എന്ന് റഷീദ് പറയുന്നു.
സൈബറിടത്തും റഷീദിനെ പറ്റിയുള്ള കുറിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. 5000 പേരിലധികം യുവാക്കൾ വന്നിടത്ത് 70 കഴിഞ്ഞ ആ വല്യപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ ആത്മവിശ്വാസം, അത് മതി ജീവിതത്തിൽ ജയിക്കാനെന്ന് പറഞ്ഞാണ് സമൂഹമാദ്ധ്യമത്തിൽ റഷീദിനെ പ്രകീർത്തിച്ചുകൊണ്ടുള്ള കുറിപ്പുകൾ എത്തിയത്.
റഷീദിനെ കുറിച്ച് സമൂഹമാധ്യമത്തിൽ എത്തിയ ഒരു കുറിപ്പ്: ”ഇന്നലെ ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചൻ. അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ തനിക്ക് വെറുതെ ഇരിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പ് ജോലിക്ക് സെലക്ട് ചെയ്തതായി പറഞ്ഞു. പ്രിയപ്പെട്ടവരെ പ്രായം ഒരു നമ്പർ മാത്രമാണ്. എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല ,5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ്. അത് മതി ജീവിതത്തിൽ ജയിക്കാൻ നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്നു ചെല്ല്,എന്നിട്ട് അവര് കണ്ട വലിയ സ്വപ്നങ്ങളുടെ ഭാഗമാവുക. ഒന്നും അസാധ്യമല്ല.’’
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…