Extorting money by offering jobs in government schools; Trinamool leader arrested by CBI
കൊൽക്കത്ത: സർക്കാർ സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയ കേസിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ബംഗാളിലെ മുൻ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ അനുയായി സന്തു ഗാംഗുലിയെയാണ് അറസ്റ്റ് ചെയ്തത്. സർക്കാരിന് കീഴിലുള്ള പ്രൈമറി സ്‌കൂളുകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സിബിഐ ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബെഹാല സ്വദേശിയായ സന്തു ഗാംഗുലിയെ അറസ്റ്റ് ചെയ്യുന്നത്. അഴിമതിയിൽ സന്തുവിന് വലിയ പങ്കുണ്ടെന്നും, ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. ഇരകളുമായി ഇയാൾ പണമിടപാട് നടത്തിയതിന്റെ തെളിവുകളടക്കം ശേഖരിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ ഭാഗമായി സന്തു ഗാംഗുലിയുടെ ബെഹാലയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ബാങ്ക് ഇടപാട് രേഖകൾ കണ്ടെടുത്തിട്ടുണ്ട്. മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയാണ് ഇയാൾ. ചോദ്യം ചെയ്യലിൽ പലപ്പോഴും ഇയാൾ സഹകരിച്ചിട്ടില്ലെന്നും, അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിയും ഇയാളെ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…