Facebook and Instagram to charge for Blue Tick verification
സാൻഫ്രാന്സിസ്കോ: ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. പ്രതിമാസം 990 രൂപ മുതൽ വെരിഫൈഡ് അക്കൗണ്ടുകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണം നൽകേണ്ടി വരും. “ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ,” മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും സബ്‌സ്‌ക്രിപ്‌ഷൻ സേവനം ലഭ്യമാക്കും.ക്രമേണ മറ്റ് രാജ്യങ്ങളിലും എത്തുമെന്നാണ് സൂചന.ട്വിറ്ററിനെ പിന്തുടർന്നാണ് മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം ട്വിറ്റർ ബ്ലൂ ടിക്കിന്റെ വില പ്രതിമാസം 11 ഡോളർ, അഥവാ 900 രൂപയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിനെ ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷമാണ് പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…