ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
അമേഠി : യുപിയിലെ ദലിത് രാഷ്ട്രീയത്തിലെ പ്രമുഖനും ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ അടുത്ത തവണ വധിക്കുമെന്ന ഭീഷണിയുമായി സമൂഹ മാദ്ധ്യമമായ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ച ഒരാൾ അറസ്റ്റിലായി. ക്ഷത്രിയ ഓഫ് അമേഠി എന്ന ഫെയ്സ്ബുക് പേജിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ വിംലേഷ് സിങ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അമേഠിയിലെ ഠാക്കൂർമാർ പകൽവെളിച്ചത്തിൽ ആസാദിനെ കൊല്ലുമെന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. വ്യാഴാഴ്ച വീണ്ടും ഇതേ പേജിൽ ‘അടുത്ത തവണ അവൻ രക്ഷപ്പെടില്ല’ എന്ന പോസ്റ്റും വന്നു. നിരപരാധികളെ കേസിൽ കുടുക്കിയാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ ബുധനാഴ്ച്ച ചന്ദ്രശേഖർ ആസാദിനെതിരെ നടന്ന വധശ്രമത്തിൽ ഇയാൾ നേരിട്ട് പങ്കെടുത്തതായി തെളിവില്ലെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച സഹാരൻപുരിൽ കാറിൽ സഞ്ചരിക്കുമ്പോളാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധ ശ്രമമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷൻ കാറിലെത്തിയ ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. ചന്ദ്രശേഖർ ആസാദ് വീട്ടിലേക്ക് പോകവേയായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ വയറ്റിലാണ് വെടിയേറ്റത്. രണ്ട് വെടിയുണ്ടകളാണ് ആസാദിന്റെ കാറില്‍ പതിച്ചത്. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്തുരഞ്ഞ് ഡോര്‍ തകര്‍ത്തു. രണ്ടാമത്തെ വെടിയുണ്ട് പിന്‍ഭാഗത്തെ ഡോറിലാണ് കൊണ്ടത്. ആസാദിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…