India

വന്‍ തിരിച്ചടി നേരിട്ട് മോദിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നേതാക്കള്‍

ദില്ലി: തിരഞ്ഞെടുപ്പു കാഹളം മുഴങ്ങുന്നതിന് വളരെ മുന്‍പേ നരേന്ദ്ര മോദിക്കെതീരെ യുദ്ധം പ്രഖ്യാപിച്ചവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഫലങ്ങള്‍. ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ക്കൊക്കെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി മൂന്നു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍, ജഗന്‍മോഹന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 22 സീറ്റാണ് നേടിയത്. 2014ല്‍ ടിഡിപി 15 സീറ്റ് നേടിയിരുന്നു.

ഇനി ബംഗാളിലെ സ്ഥിതിയും മമതയ്ക്ക് അത്ര ശുഭകരമല്ലെന്ന് കാണാം. 2014ല്‍ 34 സീറ്റ് ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. വെറും രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകളാണ്. ബിജെപിയുടെ കുതിപ്പില്‍ സിപിഎമ്മിന് ആകെയുണ്ടായിരുന്ന രണ്ടു സീറ്റുകളും കോണ്‍ഗ്രസിന് നാലില്‍ രണ്ട് സീറ്റുകളും നഷ്ടമായി.

ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റുകളും വമ്പന്‍ ഭൂരിപക്ഷത്തോടെ ബിജെപി നിലനിര്‍ത്തി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വന്‍ ഇടിവും സംഭവിച്ചു.

മോദി വിരുദ്ധരില്‍ ഏറ്റവും ശക്തമായ ആക്രമണം നടത്തിയതില്‍ മറ്റൊരു പ്രമുഖ മമത ബാനര്‍ജി ആയിരുന്നു. ബിജെപി നേടില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ മമത, കാലിനടിയിലെ മണ്ണ് ഒലിച്ചു പോയത് അറിഞ്ഞില്ല.

രാഷ്ട്രീയത്തില്‍ വന്ന നാള്‍ മുതല്‍ മോദിയുടെ കടുത്ത വിമര്‍ശകനായ അരവിന്ദ് കെജ്രിവാളിന്റെ ഭാവിയില്‍ അടുത്ത ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുന്നതോടെ പടയൊരുക്കം നടത്തിയ രാഷ്ട്രീയ നേതാക്കളുടെ ഭാവി എന്താകും എന്നത് കാത്തിരുന്നു കാണാം.

admin

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

56 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

58 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

1 hour ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

2 hours ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

2 hours ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

2 hours ago