മലപ്പുറം: തിരൂരില്‍ സ്വര്‍ണ നാണയങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്. ഭൂമിയില്‍ കുഴിച്ചപ്പോള്‍ ലഭിച്ച സ്വര്‍ണമെന്ന പേരിലായിരുന്നു തട്ടിപ്പ് നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നില്‍. സ്വര്‍ണനാണയത്തിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ഒന്നരക്കിലോയോളം സ്വര്‍ണം കൈവശമുണ്ടെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആരോപണം.
കര്‍ണാടക സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ വീട് നിര്‍മിക്കാനായി സ്ഥലമെടുത്തപ്പോഴാണ് നാണയം കിട്ടിയതെന്നാണ് പറഞ്ഞത്. വാട്‌സ്ആപ്പിലൂടെ ചിത്രങ്ങള്‍ അയച്ചായിരുന്നു തട്ടിപ്പ്. രാജഭരണകാലത്തെ സ്വര്‍ണമാണെന്നും വേണമെങ്കില്‍ പകുതി വിലയ്ക്ക് തരാമെന്നും പറഞ്ഞാണ് ഫോണ്‍കോളുകള്‍ വന്നിരുന്നത്.
‘മെസേജ് അയച്ചാണ് സ്വര്‍ണനാണയങ്ങളുടെ ചിത്രങ്ങള്‍ തന്നത്. എന്നെ അറിയുന്ന ആളാണെന്ന് പറഞ്ഞ്, എന്റെ വിസിറ്റിംഗ് കാര്‍ഡും ആ ചിത്രത്തിനൊപ്പം അയച്ചു. ചെറിയ സംശയം തോന്നിയപ്പോഴാണ് അയച്ച ആളുടെ ഫോട്ടോ കൂടി ചോദിച്ചത്. പക്ഷേ ഫോട്ടോ തന്നാല്‍ പൊലീസ് കേസ് വന്നാല്‍ പിടിക്കപ്പെടുമെന്നായിരുന്നു മറുപടി’. പരാതിക്കാരന്‍ വ്യക്തമാക്കി.
നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ തട്ടിപ്പുകാരുടെ ഫോണ്‍കോള്‍ വന്നത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മലയാളികള്‍ എന്ന പേരിലുമാണ് കോളുകള്‍ വരുന്നത്. മാനഹാനി ഭയന്നും മറ്റും ഇതുവരെ ആരും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…