Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ് :യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസിലെ പ്രതി എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഭാരവാഹിയായ എം ജെ രഞ്ജു.

കേസില്‍ എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി എം ജെ രഞ്ജു ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന എം ജെ രഞ്ജു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനാണ്. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എം ജെ രഞ്ജുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞിട്ടുണ്ട്.

ഇതിനിടെ യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണ സംഘം എഡിജിപിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയിട്ടുണ്ട്. വിശദ അന്വേഷണം അനിവാര്യമാണെന്നും പൊലീസിന് പരിമിതിയുണ്ടെന്നുമായിരുന്നു അന്വേഷണ സംഘം റിപ്പോ‍ർട്ടിൽ വ്യക്തമാക്കിയത്.

Anandhu Ajitha

Recent Posts

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

52 mins ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

59 mins ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

1 hour ago

ജനസംഖ്യാടിസ്ഥാനത്തിലെ തദ്ദേശ വാര്‍ഡുവിഭജനത്തില്‍ പ്രയോജനമാര്‍ക്കാണ്? സര്‍ക്കാര്‍ ഒളിക്കുന്നതെന്താണ്?

ഓര്‍ഡിനന്‍സു മടക്കിയ ഗവര്‍ണ്ണര്‍ തുറക്കുന്നത് മറ്റൊരു രാഷ്ട്രീയ പോര്‍മുഖമാണോ. ഇത് ആദ്യമായിട്ടല്ല സര്‍ക്കാര്‍ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതും അത്…

2 hours ago

തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…

മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്‌നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍…

3 hours ago

വീണ്ടും ചൂട് പിടിച്ച് എയര്‍പോഡ് മോഷണ വിവാദം !കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

എയര്‍പോഡ് മോഷണ വിവാദവുമായി ബന്ധപ്പെട്ട് പാലാ നഗരസഭയിലെ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. എയര്‍ പോഡ്…

3 hours ago